NEWS

ടോ​ള്‍ നി​ര​ക്ക് കു​റ​യ്ക്കണം; പെർമിറ്റ് സറണ്ടർ ചെയ്യാൻ ഒരുങ്ങി സ്വകാര്യ ബസ് ഉടമകൾ

പാലക്കാട്: അ​മി​ത​മാ​യ ടോ​ള്‍ നി​ര​ക്ക് കാരണം സർവീസ് നിർത്താൻ ഒരുങ്ങി സ്വകാര്യ ബസുകൾ.തൃ​ശൂ​ര്‍ പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ഗോ​വി​ന്ദാ​പു​രം, തൃ​ശൂ​ര്‍ മീ​നാ​ക്ഷി​പു​രം, തൃ​ശൂ​ര്‍ കൊ​ഴി​ഞ്ഞാ​ന്പാ​റ, തൃ​ശൂ​ര്‍ മം​ഗ​ലം​ഡാം തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ലെ 150 ലേ​റെ സ്വ​കാ​ര്യ സ്റ്റേ​ജ് കാ​രി​യേ​ജ് ബ​സു​ക​ളാ​ണ് പ​ന്നി​യ​ങ്ക​ര​യി​ലെ അ​മി​ത​മാ​യ ടോ​ള്‍ നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​സ് സ​ര്‍​വീ​സ് ഉ​പേ​ക്ഷി​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്.
​രണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ബ​സു​ക​ള്‍ ഓ​ടാ​താ​യി​ട്ടും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ടോ​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു​വി​ധ അ​നു​കൂ​ല നി​ല​പാ​ടു​ക​ളും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വ​ഴി ഓ​ടു​ന്ന എ​ല്ലാ സ്വ​കാ​ര്യ​ബ​സു​ക​ളും പെ​ര്‍​മി​റ്റ് സ​റ​ണ്ട​ര്‍ ചെ​യ്ത് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ഴി​ഞ്ഞ് സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ഇ​തു​വ​രെ ക​ര​ക​യ​റി​യി​ട്ടി​ല്ല.ഇതി​നി​ടെ ഭീ​മ​മാ​യ ടോ​ള്‍ നി​ര​ക്ക് ന​ല്‍​കി സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ബ​സു​ട​മകൾ പറയുന്നു

Back to top button
error: