‘കെ വാറ്റ് കേരളത്തിന്റെ സ്വന്തം വാറ്റ്’ എന്ന തലവാചകത്തോടെ മദ്യക്കുപ്പിയുമായി നില്ക്കുന്ന ബിനീഷിന്റെ ചിത്രമാണ് ഷാജന് സ്കറിയ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്
തിരുവനന്തപുരം: മറുനാടന്‍ മലയാളി ഉടമ ഷാജന് സ്കറിയയ്ക്കെതിരെ സൈബര്‍ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.ബിനീഷ് കോടിയേരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അപകീര്‍ത്തിപ്പെടുന്ന രീതിയില്‍ തന്റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന് കാട്ടിയാണ് ബിനീഷ് കോടിയേരി പരാതി നല്‍കിയത്. കെ വാറ്റ് കേരളത്തിന്റെ സ്വന്തം വാറ്റ് എന്ന തലവാചകത്തോടെ മദ്യക്കുപ്പിയുമായി നില്ക്കുന്ന ബിനീഷിന്റെ ചിത്രമാണ് ഷാജന് സ്കറിയ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇപ്പോഴും ഈ പോസ്റ്റ് സ്കറിയ ഡിലീറ്റ് ചെയ്തിട്ടില്ല. ഐ.പി.സി സെക്ഷന്‍ 469 ഉള്‍പ്പടെയുള്ള വകുപ്പനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.