റാന്നി: ബ്ലോക്കുപടിയുടെ എന്നത്തേയും അടയാളവും അനവധി മനുഷ്യർക്ക് തണലേകിയതുമായ ആ ആൽമരം ഇനിയില്ല.റാന്നിയിൽ നിന്നും പത്തനംതിട്ടയ്ക്കും കോഴഞ്ചേരിയ്ക്കും തിരിയുന്നത് ഇവിടെ നിന്നായിരുന്നു.അതിനാൽത്തന്നെ പണ്ടുകാലത്ത്
മറ്റ് സ്ഥലങ്ങളിൽ നിന്നും വരുന്ന ആളുകൾക്ക് സ്ഥിരമായി പറഞ്ഞു കൊടുത്തിരുന്ന അടയാളവും ഈ മരമായിരുന്നു.
ബ്ലോക്ക്പടി എന്ന സ്ഥലം പറയുമ്പോൾ ആദ്യം ഏവരുടെയും മനസ്സിൽ ഓടിയെത്തുന്നത് ഈ ആൽമരവും ആ മൂന്നും കൂടിയ ജംഗ്ഷനും ആയിരുന്നു.പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനത്തിന്റെ ഭാഗമായാണ് മരം മുറിച്ച് മാറ്റിയത്.