Kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം രൂപപ്പെട്ടു
തിരുവനന്തപുരം: 2022ലെ ആദ്യ ന്യുനമര്‍ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ചു അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്ത് എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
ന്യുനമര്‍ദ സ്വാധീനഫലമായി മാര്‍ച്ച് 5,6,7 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത. മാര്‍ച്ച് 3, 4 തീയതികളില്‍ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടിയ ചൂട് തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ രേഖപ്പെടുത്തി, 38.0 ഡിഗ്രി സെല്‍ഷ്യസ്. കുറഞ്ഞ ചൂട് അമൃത്സര്‍ – 7.1.