KeralaNEWS

മതസ്പർദ്ദ പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; എസ്ഡിപിഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

ട്ടപ്പന: മതസ്പർദ്ദ പരത്തുന്ന
ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.കട്ടപ്പന കൊല്ലംപറമ്പിൽ ഉസ്മാൻ ഹമീദ് (41) നെയാണ് അറസ്റ്റ് ചെയ്തത്.
സൈബർ സെല്ലിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അതേ സമയം കള്ളക്കേസ് ചമച്ചുവെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
 കട്ടപ്പന തകടിയേൽ ടെക്സ്റ്റയിൽസിനു സമീപം മൊബൈൽ കട നടത്തുന്ന ആളാണ് ഉസ്മാൻ.ഇയാൾക്കെതിരെ ജാമ്യമില്ല വകുപ്പിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.അതേസമയം അനാവശ്യമായി എസ് ഡി പി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന  പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.പോപ്പുലർ ഫ്രണ്ട് നെടുങ്കണ്ടം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിലാണ് കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: