KeralaNEWS

രാജ്യത്തെ യുവാക്കളിൽ തൊഴിൽ ക്ഷമത ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിൽ മൂന്നാമത് കേരളം

 

രാജ്യത്ത് തൊഴിൽ നൈപുണ്യമുള്ള യുവാക്കളുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്. ഇന്ത്യ സ്കിൽ സർവ്വേ റിപ്പോർട്ട് പ്രകാരമാണ് ഈ കണ്ടെത്തൽ. 2016 മുതൽ നടന്നു വരുന്ന ഈ സർവ്വേയിൽ ആദ്യമായിട്ടാണ് കേരളം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നത്. ആദ്യ സ്ഥാനം മഹാരാഷ്ട്രയ്ക്കും രണ്ടാം സ്ഥാനം ഉത്തർ പ്രദേശിനുമാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ 64.2% ഉദ്യോഗാർഥികളും ഉയർന്ന തൊഴിൽ ക്ഷമതയുള്ളവരാണെന്ന് സർവേ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

Signature-ad

കേന്ദ്ര തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രി (CII) വിവിധ സർവകലാശാലകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ സർവേ നടത്തിയത്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം തൊഴിൽ ചെയ്യുന്നതിൽ ഏറ്റവും മുന്നിൽ മലയാളികളാണെന്നും സർവേ വ്യക്തമാക്കുന്നു. കേരളത്തിൽ തൊഴിൽ നൈപുണ്യമുള്ളവർ ഏറ്റവുമധികമുള്ള ജില്ലകൾ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവയാണെന്ന് സർവേയിൽ പറയുന്നു. ഇംഗ്ലീഷ് ഭാഷ വൈധഗ്ദ്യത്തിന്റെ കാര്യത്തിലും കേരളം ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

രാജ്യത്ത് തൊഴിൽ നൈപുണ്യമുള്ള ബിരുദധാരികളുള്ള നഗരങ്ങളിൽ തിരുവനന്തപുരം മൂന്നാമത്തെത്തി. പൂനെ,ലക്‌നോ എന്നീ നഗരങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. യുവാക്കൾക്കും യുവതികൾക്കും തൊഴിൽ ചെയ്യാൻ ഏറ്റവും ഇഷ്ടപെടുന്ന നഗരമായി കണ്ടെത്തിയത് ബാംഗ്ലൂരാണ്. സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഇഷ്ടപെടുന്നത് ബംഗളുരുവിനു പുറമെ കൊച്ചിയും ഹൈദരാബാദുമാണ്.

കൂടുതൽ തൊഴിൽ ക്ഷമതയുള്ള സ്ത്രീകളുള്ള സംസ്ഥാനങ്ങളിൽ തെലുങ്കാന, കർണാടക, മധ്യ പ്രദേശ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

കൂടുതൽ തൊഴിൽ ക്ഷമതയുള്ള പുരുഷന്മാരുള്ള സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര, ഉത്തർ പ്രദേശ് , കേരളം എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

2021ൽ പുറത്തു വന്ന റിപ്പോർട്ട് പ്രകാരം ബിരുദധാരികളായ സ്ത്രീകൾക്കാണ് കൂടുതൽ തൊഴിൽ അവസരം ലഭിച്ചത് (41%).
ബിരുദധാരികളായ പുരുഷന്മാർക്ക് 39% മാത്രമാണ് തൊഴിൽ ലഭിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് കഴിഞ്ഞ വർഷങ്ങളിൽ ഐ ടി മേഖലയിലാണ് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപെട്ടത്. അവയിൽ കൂടുതൽ അവസരം ലഭിച്ചത് എഞ്ചിനീയറിംഗ് ബിരുദധാരികൾക്കാണ്.

Back to top button
error: