Breaking NewsBusinessKeralaLead NewsNEWS
സാധാരണക്കാരന്റെ നടുതളത്താൻ വീണ്ടും പെട്രോൾ- ഡീസൽ വില വർദ്ധന!! ഇന്ന് കൂടിയത് പെട്രോളിന് 2.61 രൂപ, ഡീസലിന് 2.71 രൂപ…രണ്ടാഴ്ചയ്ക്കിടെ നാലുതവണയായി കൂടിയത് 8 രൂപ

തിരുവനന്തപുരം: സാധാരണക്കാരുടെ കീശ കീറാൻ വീണ്ടും രാജ്യത്ത് ഇന്ധനവില വർധന. പെട്രോളിന് ഇന്ന് 2.61രൂപയും, ഡീസലിന് 2.71 രൂപയും കൂടി. ഇന്നത്തെ വർധന കൂടി വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41രൂപയുമാണ് വില.
അതേസമയം രണ്ടാഴ്ചക്കിടെ നാല് തവണയായി 8 രൂപയാണ് കൂട്ടിയത്. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി. മെയ് 19ന് 90 പൈസ വീതം വർധിപ്പിച്ചു. മെയ് 23 ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. ഇന്ന് പെട്രോളിന് രണ്ടു രൂപ 61 പൈസയും ഡീസലിന് രണ്ടു രൂപ 71 പൈസയും കൂട്ടി.






