കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് അഞ്ച്… വിഡിഎസ് മന്ത്രി സഭയിൽ രണ്ട് വനിതാ മന്ത്രിമാർ, ഡെപ്യൂട്ടി സ്പീക്കറും വനിത!! സ്പീക്കറായി തിരുവഞ്ചൂർ, ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിന്

തിരുവനന്തപുരം: രണ്ടു വനിതാ മന്ത്രിമാരും വനിതാ ഡെപ്യൂട്ടി സ്പീക്കറുമടക്കം വിഡിഎസ് മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കോൺഗ്രസിന് 11 മന്ത്രിമാരും 5 മുസ്ലിം ലീഗ് മന്ത്രിമാരും പിന്നോക്ക വിഭാഗത്തിൽ നിന്ന് രണ്ടുപേരുമടക്കം 20 മന്ത്രിമാരുടെ ലിസ്റ്റാണ് വി ഡി സതീശൻ പ്രഖ്യാപിച്ചത്.
വിഡി സതീശനെ കൂടാതെ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ.മുരളീധരന്‍, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി.ജോൺ, എ.പി.അനില്‍കുമാര്‍, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവർ.
അതേസമയം മുൻപ് നിശ്ചയിച്ചിരുന്നതു പോലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണ്. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നാളെ ഗവര്‍ണര്‍ക്കു കൈമാറും. ഗസറ്റ് വിജ്ഞാപനത്തില്‍ അടുത്ത വിസ്മയങ്ങള്‍ നോക്കിക്കൊള്ളൂവെന്നും സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു. അതുപോലെ അർഹതയുള്ള പല ആളുകളേയും പല സമവാക്യങ്ങൾ നോക്കുമ്പോൾ പരിഗണിക്കാന്‍ പറ്റിയിട്ടില്ല. അതിൽ സങ്കടമുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയോടൊപ്പം സമ്പൂർണ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യും. 20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്റ്റ് ഗവർണർക്ക് സമർപ്പിച്ചു. ടേം വ്യവസ്ഥയിൽ ടേം വ്യവസ്ഥയിൽ രണ്ടര വർഷങ്ങൾക്ക് ശേഷം കോഴിക്കോട് നിന്നുള്ള പാറയ്ക്കൽ അബ്ദുല്ല
മന്ത്രിയായെത്തും. അതേസമയം നാളെ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.






