Breaking NewsLead NewsSports

പഠിക്കാൻ വിടാതെ വൈഭവ് സൂര്യവംശിക്കൊണ്ട് ബാലവേല ചെയ്യിക്കുന്നത് അവസാനിപ്പിക്കണം, രാജസ്ഥാൻ റോയൽസിനെതിരെ കേസ് കൊടുക്കും- ആക്ടിവിസ്റ്റ്, Video

ജയ്പുർ: ഈ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ തുറുപ്പ് ചീട്ട്, മിന്നും ഫോമിലുള്ള കൗമാര താരം വൈഭവ് സൂര്യവംശിക്കെതിരെ കർണാടകയിൽനിന്നുള്ള ആക്ടിവിസ്റ്റ്. 15 വയസ്സുകാരനായ വൈഭവിനെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ രാജസ്ഥാൻ റോയൽസിനെതിരെ കേസ് കൊടുക്കുമെന്നും ആക്ടിവിസ്റ്റായ ജഗദീഷ് ഭീഷണിപ്പെടുത്തിയുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അതേസമയം പ്രചരിക്കുന്ന ദൃശ്യങ്ങൾ എത്രത്തോളം ഗൗരവത്തിലുള്ളതാണെന്നു വ്യക്തമല്ല. വൈഭവ് പഠിക്കേണ്ട സമയമാണ് ഇതെന്നാണ് ആക്ടിവിസ്റ്റിന്റെ വാദം. അതിനു വിടാതെ കുട്ടിയെ ബാലവേല ചെയ്യിക്കുന്നുവെന്നും ഇയാൾ പറയുന്നു.

അതിനാൽ വൈഭവിന്റെ കാര്യത്തിൽ ലേബർ കമ്മിഷണർ കേസെടുത്ത് അന്വേഷണം നടത്തണമെന്നും വീഡിയോയിൽ ജഗദീഷ് ആവശ്യപ്പെടുന്നു. തിരക്കേറിയ ക്രിക്കറ്റ് സീസണുകൾക്കിടെ സ്കൂൾ പരീക്ഷകൾ എഴുതാൻ വൈഭവിന് സാധിക്കാറില്ല. ഇക്കുറി ഐപിഎൽ കാരണം വൈഭവിന് എസ്എസ്എൽസി പരീക്ഷ പോലും എഴുതാൻ സാധിച്ചിരുന്നില്ല.

Signature-ad

അതേസമയം 2026 സീസണിൽ പത്ത് ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കിയ വൈഭവ് ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളും ഉൾപ്പെടെ 404 റൺസെടുത്തിട്ടുണ്ട്. ഐപിഎലിൽ ഒരു സീസണിന് 1.10 കോടി രൂപയാണ് വൈഭവിനു ലഭിക്കുന്ന പ്രതിഫലം. 2025 സീസണിനു മുന്നോടിയായുള്ള താരലേലത്തിലാണ് വൈഭവിനെ രാജസ്ഥാൻ വാങ്ങിയത്. ഓരോ മത്സരത്തിലും മാച്ച് ഫീ ഇനത്തിൽ 7.5 ലക്ഷം രൂപയും വൈഭവിന് ലഭിക്കുന്നുണ്ട്.

മാത്രമല്ല ഐപിഎൽ ലേലത്തിൽ വിറ്റു പോകുന്ന പ്രായം കുറഞ്ഞ താരം, ഐപിഎൽ കളിക്കുന്ന പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകൾ നിലവിൽ വൈഭവിന്റെ പേരിലാണ്. എതിർ ടീം ബോളർമാരെ മുഖം പോലും നോക്കാതെ അടിച്ച് അതിർത്തി കടത്തുന്ന വൈഭവിന്റെ ശൈലി, രാജസ്ഥാന് മത്സരങ്ങളിൽ മികച്ച ആധിപത്യം നൽകുന്നുണ്ട്. വൈഭവ്– യശസ്വി ജയ്സ്വാൾ ടോപ് ഓർഡറിലാണ് ഇക്കുറി രാജസ്ഥാന്റെ പ്രതീക്ഷ. കൂടാതെ ആഭ്യന്തര ക്രിക്കറ്റിൽ ബിഹാറിന് വേണ്ടിയാണ് വൈഭവ് കളിക്കുന്ന താരവും കൂടിയാണ്. വൈകാതെ ഇന്ത്യൻ നീലക്കുപ്പായത്തിൽ വൈഭവെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: