Breaking NewsKeralaLead NewsNEWS
പള്ളി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, ജീവൻ നഷ്ടമായത് മേയ് 15-ന് വിദേശത്തേക്ക് മടങ്ങാനിരിക്കേ

ആലപ്പുഴ: ചെങ്ങന്നൂരിൽ ഫുടിബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. മുളക്കുഴ പുത്തൻപീടികയിൽ ആസിഫ് അഷ്‌റഫ് (23) ആണ് മരിച്ചത്. പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെയാണ് ആസിഫിന് ഇടിമിന്നലേറ്റത്. ഉടൻതന്നെ മാവേലിക്കര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് പലയിടത്തും ഇടിമിന്നലോടുകൂടിയ മഴയാണ് ചൊവ്വാഴ്ച ഉണ്ടായത്.
ചൊവ്വാഴ്ച വൈകീട്ട് കൂട്ടുകാരോടൊപ്പം ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കേയാണ് അപകടം. പ്രവാസിയായ ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മേയ് 15-ന് വിദേശത്തേക്ക് മടങ്ങാനിരിക്കേയാണ് മരണം സംഭവിച്ചത്. അതേസമയം തൃശ്ശൂരിൽ വൈകീട്ട് ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്കും ഇടിമിന്നലേറ്റിരുന്നു. ഇവരിൽ രണ്ടുപേരുടെ പൊള്ളൽ സാരമാണ്.






