Breaking NewsCrimeIndiaLead NewsNEWS

ഭർത്താവിന്റെ രഹസ്യബന്ധം; ചോദ്യംചെയ്യാനെത്തിയ യുവതിയെയും സഹോ​ദരനെയും 16വയസുകാരൻ കുത്തിക്കൊന്നു

ബെംഗളൂരു: രഹസ്യബന്ധത്തിന്റെ പേരിൽ വീട്ടിലെത്തി വഴക്കുണ്ടാക്കിയ രണ്ടുപേരെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി കുത്തിക്കൊന്നു. ബെംഗളൂരുവിലെ പീനിയയിലാണ് പതിനാറുകാരൻ രണ്ടുപേരെ കൊലപ്പെടുത്തിയത്.

ബെംഗളൂരുവിലെ പീനിയയിൽ താമസിക്കുന്ന മല്ലഗൗഡയുടെ ഭാര്യ യമുന(36), ഇവരുടെ സഹോദരൻ സുദീപ്(34) എന്നിവരാണ് കൊല്ലപ്പെട്ടത്. യമുനയുടെ ഭർത്താവ് മല്ലഗൗഡയ്ക്ക് 16-കാരന്റെ അമ്മയുമായി രഹസ്യബന്ധമുണ്ടെന്നാണ് ആരോപണം. ഇക്കാര്യം ചോദ്യംചെയ്യാനായാണ് യമുനയും സഹോദരനും കഴിഞ്ഞദിവസം ഈ സ്ത്രീയുടെ വീട്ടിലെത്തിയത്. ഇരുവരും സ്ത്രീയുമായി വഴക്കിട്ടു. തുടർന്ന് രണ്ടുപേരും ഒരു കത്തിയുമായി സ്ത്രീയുടെ വീടിനകത്ത് കയറി. ഇതോടെയാണ് അമ്മയെ രക്ഷിക്കാനായി 16-കാരൻ ഇതേ കത്തി പിടിച്ചുവാങ്ങി രണ്ടുപേരെയും കുത്തിയത്.

Signature-ad

യമുനയ്ക്കും സുദീപിനും നിരവധിതവണ കുത്തേറ്റതായാണ് പോലീസ് പറയുന്നത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ വീട്ടിലെ മുറിയിൽ കയറി വാതിലടിച്ചിരുന്ന 16-കാരൻ പോലീസെത്തിയിട്ടും പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ പിതാവ് അനുനയിപ്പിച്ചാണ് കുട്ടി പുറത്തിറങ്ങിയത്. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: