സഞ്ജുവിനു വേണ്ടി സ്ലോട്ട് ഉണ്ടാക്കേണ്ട കാര്യമില്ല, അവന്‍ പുറത്തിരുന്ന് കളി കാണട്ടെ’; തുറന്നടിച്ച് അശ്വിന്‍; ‘എല്ലാവരും സഞ്ജുവിനു ചുറ്റും കറങ്ങണമെന്ന് പറയുന്നത് ശരിയല്ല’

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ സഞ്ജു കളിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സ്വന്തം നാട്ടില്‍ ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ മത്സരം കളിക്കുമ്പോള്‍ സമ്മര്‍ദവും ആശയക്കുഴപ്പവും വീണ്ടും കളിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകരും മുന്‍ ടീം അംഗങ്ങളുമൊക്കെ. സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ആദ്യ നാലു മത്സരങ്ങളില്‍നിന്നു വെറും 40 റണ്‍സാണ് മാത്രമുള്ള സഞ്ജുവിന് കാര്യവട്ടത്തെ കളി കരിയറിലെ ഏറ്റവും നിര്‍ണായക മത്സരങ്ങളിലൊന്നാണ്. ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസാന അവസരവും. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഫോമിലേക്ക് തിരിച്ചെത്താന്‍ സഞ്ജുവിന് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എന്നാല്‍ അതിനിടെ, സഞ്ജുവിന് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരവുമായിരുന്ന രവിചന്ദ്രന്‍ അശ്വിന്‍. ”നല്ലൊരു കളിക്കാരനല്ലെങ്കില്‍, അദ്ദേഹത്തിന് ഈ നിലയില്‍ എത്താന്‍ കഴിയില്ല. മനസ്സ് ഒരുപാട് ചിന്തകളാല്‍ മൂടപ്പെട്ടിരിക്കുമ്പോള്‍, പന്തുകളുടെ ലൈനും ലെങ്തും തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. അവന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോകുന്നു.” രവിചന്ദ്രന്‍ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
സഞ്ജുവിനെ മധ്യനിരയിലേക്കു മാറ്റരുതെന്നും ഒരാള്‍ക്ക് വേണ്ടി മാത്രമായി ടീമില്‍ ഒരു സ്ലോട്ട് ഉണ്ടാക്കി നല്‍കാന്‍ കഴിയില്ലെന്നും അശ്വിന്‍ പറഞ്ഞു. ”സഞ്ജു മധ്യനിരയിലേക്ക് വന്നാല്‍ അത് ബാറ്റിങ് നിരയുടെ ബാലന്‍സ് തെറ്റിക്കും. എല്ലാവരും സഞ്ജുവിന് ചുറ്റും കറങ്ങണമെന്ന് പറയുന്നത് ശരിയല്ല. ഈ ഘട്ടത്തില്‍ ഒരു ഇടവേളയാണ് വേണ്ടത്. തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുമ്പോള്‍ താരത്തിന് വിശ്രമം നല്‍കുന്നതാണ് നല്ലത്. പുറത്തിരുന്ന് കളി നിരീക്ഷിക്കുന്നത് സഞ്ജുവിനെ കൂടുതല്‍ മികച്ച കളിക്കാരനാക്കാന്‍ സഹായിക്കും.” അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ravichandran-ashwin-drops-bombshell-on-mental-torture-faced-by-sanju-samson






