ഇ.ഡി. റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി, ആത്മഹത്യ ഓഫിസിൽ വച്ച് സ്വയം വെടിവച്ച്

ബെംഗളൂരു: കോൺഫിഡൻസ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ഓഫീസിനുള്ളിൽ വെടിയേറ്റ നിലയിൽ. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലാണ് റോയിയെ സ്വയം വെടിയുതിർത്ത നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 57 വയസായിരുന്നു. ആദായ വകുപ്പ് റെയ്ഡിനിടെയാണ് സംഭവം..
ആദായ വകുപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സമ്മർദ്ദമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. റോയിക്കെതിരെ മുൻപ് ഇഡി റെയ്ഡുകൾ നടന്നിരുന്നുവെന്നും, ഇന്നും പരിശോധന തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നുമാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്യെ ബെംഗളൂരുവിലെ എച്ച്എസ്ആർ ലേ ഔട്ടിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം.
അശോക് നഗർ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണ പുരോഗതിക്കൊപ്പം പുറത്തുവരുമെന്നാണ് അധികൃതർ അറിയിച്ചത്. കൊച്ചി സ്വദേശിയാണ് സി.ജെ. റോയ്.






