Breaking NewsCrimeKeralaLead NewsLocalNEWSNewsthen Special
ബാലമുരുകന് വേണ്ടി കേരള- തമിഴ്നാട് അതിർത്തിയിൽ തിരച്ചിൽ ഊർജിതം ; ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്ന ബാലമുരുകന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു

തൃശൂർ : വിയ്യൂരിൽ നിന്ന് തമിഴ്നാട് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട 50ലധികം കേസുകളിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകനെ പിടികൂടാനായി കേരള തമിഴ്നാട് അതിർത്തിയിൽ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ഇയാൾ പാലക്കാട് ഭാഗത്തേക്ക് കടന്നതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ആലത്തൂരിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞിരിക്കാം എന്ന നിഗമനത്തിൽ കേരള തമിഴ്നാട് അതിർത്തിയിൽ തിരച്ചിൽ ഊർജിതപ്പെടുത്തിയിരിക്കുന്നത്. ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ ബാലമുരുകൻ കൈവിലങ്ങ് അണിഞ്ഞിട്ടില്ല.
ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നുവെന്ന് തമിഴ്നാട് പോലീസ് നേരത്തെ പറഞ്ഞിരുന്നു.
തൃശൂർ, പാലക്കാട്ര നഗരത്തിലും സമീപ ജില്ലകളിലും ഇന്നും ബാലമുരുകനായി വ്യാപക തിരച്ചിൽ തുടരും
|
|






