NEWS
പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രനീക്കം
രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നീ നാല് ബാങ്കുകൾ സ്വകാര്യവൽക്കരിക്കാൻ ആണ് നീക്കം നടക്കുന്നത്.
നടപടിക്രമങ്ങൾ രണ്ടു മാസത്തിനകം ആരംഭിക്കുമെന്നാണ് വിവരം. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട്.ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ആണ് സ്വകാര്യവൽക്കരണം നടപ്പിലാക്കുന്നത്. വലിയ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുന്നതിന് മുന്നോടിയായാണ് ഈ നടപടിയെന്നാണ് സൂചനകൾ.