NEWSWorld

ദുബൈ പരിസ്ഥിതി സൗഹൃദ നഗരമാകുന്നു; രണ്ട് ബഹുതല സൈക്കിള്‍ പാത വരുന്നു

  ദുബൈയെ പരിസ്ഥിതി സൗഹൃദ നഗരമാക്കി മാറ്റാനുള്ള ശ്രമത്തില്‍, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഒരേസമയം സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അനുയോജ്യമായ പാത നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. അല്‍ സുഫൂഹിനെ ഹിസ്സ സ്ട്രീറ്റ് വഴി ദുബൈ ഹില്‍സുമായി ബന്ധിപ്പിക്കുന്ന പാതയില്‍ ശൈഖ് സായിദ് റോഡും അല്‍ ഖൈല്‍ റോഡും കടന്നുപോകുന്ന രണ്ട് പാലങ്ങളുമുണ്ട്. പ്രത്യേകമായി രൂപകല്‍പ്പന ചെയ്തയാണിവ. ശൈഖ് സായിദ് റോഡിന് മുകളിലൂടെ 528 മീറ്ററിലാണ് ആദ്യത്തേത്. രണ്ടാമത്തേത്, അല്‍ ഖൈല്‍ റോഡിന് മുകളില്‍ 501 മീറ്ററിലാണ്. ഓരോ പാലത്തിനും അഞ്ച് മീറ്റര്‍ വീതിയുണ്ട്.

ഈ ബഹുമുഖ പാതക്ക് 13.5 കിലോമീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയും ഉണ്ടാകും സൈക്കിള്‍ യാത്രക്കാര്‍ക്കും സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്കും 2.5 മീറ്റര്‍ വീതിയുള്ള പാതയും കാല്‍നടയാത്രക്കാര്‍ക്ക് രണ്ട് മീറ്റര്‍ വീതിയുള്ള പാതയും. മണിക്കൂറില്‍ 5,200 ഉപയോക്താക്കള്‍ പാതയില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അല്‍ ബര്‍ശ, അല്‍ ബര്‍ശ ഹൈറ്റ്‌സ് തുടങ്ങിയ അയല്‍പക്കങ്ങളിലെ സേവന സൗകര്യങ്ങള്‍ക്ക് പുറമേ, വൈവിധ്യമാര്‍ന്ന 12 താമസ, വാണിജ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കും ഇത് സേവനം നല്‍കുമെന്ന് ആര്‍ ടി എ എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു. ഹിസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമാണിത്. പദ്ധതി ദുബൈ ഇന്റര്‍നെറ്റ് സിറ്റി മെട്രോ സ്റ്റേഷനെയും സമീപത്തെ മറ്റ് പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കാനുതകും.

Signature-ad

ശൈഖ് സായിദ് റോഡിനും അല്‍ ഖൈല്‍ റോഡ് ഇന്റര്‍സെക്ഷനുകള്‍ക്കം ഇടയില്‍ 4.5 കിലോമീറ്ററാണ് ഹിസ്സ സ്ട്രീറ്റ് ഇംപ്രൂവ്‌മെന്റ് പദ്ധതി. ശൈഖ് സായിദ് റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റ്, അല്‍ അസയീല്‍ സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, ഹിസ്സ സ്ട്രീറ്റിനൊപ്പം നാല് പ്രധാന കവലകളിലേക്കുള്ള നവീകരണം ഇത് ഉള്‍ക്കൊള്ളുന്നു. ഹിസ്സാ സ്ട്രീറ്റ് ഓരോ ദിശയിലും രണ്ടില്‍ നിന്ന് നാല് വരികളായി വികസിപ്പിക്കും. രണ്ട് ദിശകളിലും മണിക്കൂറില്‍ 16,000 വാഹനങ്ങളുടെ ശേഷി ഇരട്ടിയാക്കും. 2030 ഓടെ പദ്ധതികള്‍ പൂര്‍ത്തിയാകും.

Back to top button
error: