Lead NewsNEWS

അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് സമാഹരണം ഉദാഘാടനം ചെയ്തു; കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍

യോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനുളള ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്. ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടിജി രഘുനാഥപ്പിളളയാണ് ഫണ്ട് സമാഹരണം ഉദാഘാടനം ചെയ്തത്.

ചേന്നം പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിലാണ് ആര്‍എസ്എസ് ചടങ്ങ് സംഘടിപ്പിച്ചത്. ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ എത്തിയ അയോധ്യ ക്ഷേത്ര ഫണ്ട് പിരിവുകാരുടെ അഭ്യര്‍ഥന പ്രകാരം ദേവസ്വം പ്രസിഡന്റ് കൂടിയായ രഘുനാഥപ്പിളള സ്വന്തം ഫണ്ട് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു.

Signature-ad

അതേസമയം, ഉദ്ഘാടന ചിത്രം സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം നിരവധിപേരാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് വൈരാഗ്യമാണ് സംഭവം വിവാദമാക്കാന്‍ കാരണമെന്ന് രഘുനാഥപ്പിളള പ്രതികരിച്ചു.

Back to top button
error: