KeralaNEWS

മീനുകളിൽ സുരക്ഷിതം മത്തി; ആരോഗ്യ ഗുണങ്ങളിലും ഒന്നാമൻ

ചെറിയ മത്സ്യമായതിനാല്‍ മത്തിയില്‍ മലിനീകരണത്തിനു സാധ്യത തീരെ കുറവാണ്.അതിനാൽ തന്നെ ഏറെ സുരക്ഷിതമായ ഒരു മീനാണ് മത്തി.വിലയും കുറവാണ്.എന്നാല്‍, പോഷകനിലവാരത്തില്‍ ഏറെ മുന്നിലാണ് താനും.
ഒമേഗ-3 കൊഴുപ്പും കാത്സ്യവും മത്തിയില്‍ നിന്നു ധാരാളമായി ലഭിക്കും.ഇതെല്ലാം മത്തിയെ സാധാരണക്കാരന്റെ പ്രിയ മത്സ്യമാക്കുന്നു.മത്തി വറുത്തു കഴിക്കുന്നതിലും നല്ലത് മുളകരച്ച് കറിവച്ചു കൂട്ടുന്നതാണ്.നെത്തോലി പോലുള്ള ചെറിയ മത്സ്യങ്ങളും താരതമ്യേന സുരക്ഷിതമാണ്. ഇത്തരം മീനുകള്‍ പാചകം ചെയ്യും മുമ്പ് ഉപ്പു ചേര്‍ത്ത് ഉരച്ചു കഴുകിയിട്ടേ ഉപയോഗിക്കാവൂ.

കാല്‍സ്യം ധാരാളമായി മത്തിയിൽ അടഞ്ഞിരിക്കുന്നു.അതുകൊണ്ട് തന്നെ 90 ശതമാനം എല്ലുമായി ബന്ധപ്പെട്ട എല്ലാ അസുഖത്തിനും മത്തി ഒരു പ്രതിരോധ മാർഗമാണ്.വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി തുടങ്ങിയ നിരവധി വിറ്റാമിനുകളും മത്തിയില്‍ അടങ്ങിയിട്ടുണ്ട്.

 

Signature-ad

അതേപോലെ പ്രോട്ടീൻ നിറയെ ഉള്ള ഒരു മത്സ്യമാണ് മത്തി.മത്തിയില്‍ 23 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ മത്തി സ്ഥിരമായി കഴിച്ചാലും ആരോഗ്യത്തിന് ഒരു കുഴപ്പവും വരികയില്ല എന്ന് തന്നെ പറയാം.

 

ധാരാളം ഗുണമേന്മയുള്ള മത്തി, പ്രോട്ടീൻ കലവറയാണ്. വൈറ്റമിൻ A, B, D എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം–ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്. മത്തി കഴിച്ചാൽ നല്ല കൊളസ്ട്രോളിന്റെ അളവു കൂടും. മത്തിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം കുറയ്ക്കുന്നതിനും പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

 

സൂക്ഷിക്കേണ്ടത്:

മെര്‍ക്കുറി മാലിന്യങ്ങളാണ് മീനിന്റെ കാര്യത്തില്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ടത്.മാലിന്യങ്ങള്‍ നിറഞ്ഞ ജലാശയങ്ങളില്‍ വളരുന്ന മീനുകളിലാണ് മെര്‍ക്കുറി വിഷബാധ കൂടുതലായും ഉണ്ടാവുക. മീനുകള്‍ മലിന ജലം ചെകിളയിലൂടെ അരിച്ചു വിടുമ്പോള്‍ മെര്‍ക്കുറി ശരീരത്തില്‍ അടിയുന്നു. അവയുടെ ജീവിതകാലം കൂടുന്നതനുസരിച്ച് ശരീരത്തിലടിയുന്ന മെര്‍ക്കുറിയുടെ അളവും കൂടും. വലിയ മീനുകള്‍ ചെറിയ മീനുകളെ കഴിക്കുമ്പോഴും ഈ മെര്‍ക്കുറി ആഗിരണപ്രക്രിയ നടക്കുന്നു.

മത്സ്യങ്ങളുടെ ശരീരകലകളിലാണ് മെര്‍ക്കുറി അടിയുന്നത്.അതിനാല്‍ പാചകം ചെയ്താലോ കൊഴുപ്പു നീക്കിയാലോ ഒന്നും ഈ മാലിന്യം മാറ്റപ്പെടുന്നില്ല.ഇത്തരം മത്സ്യങ്ങളെ കഴിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലും മെര്‍ക്കുറി അടിയുന്നു.

 

വിഷബാധയുടെ പ്രശ്നങ്ങളുള്ളതിനാല്‍ മത്സ്യങ്ങളുടെ തലയും കരളും വൃക്കയുമൊന്നും കഴിക്കാതിരിക്കുന്നതാണ് സുരക്ഷിതം.അമോണിയയും ഫോര്‍മാലിനുമാണ് മീനുകളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍. മീന്‍ കേടുകൂടാതിരിക്കാനാണ് ഇവ ഉപയോഗിക്കുക. ഫോര്‍മാലിന്‍ പാചകം വഴിയൊന്നും നശിക്കുകയുമില്ല.

 

ചെമ്മീന്‍, കൊഞ്ച്, ഞണ്ട് പോലുള്ള തോടുള്ള കടല്‍വിഭവങ്ങളേയും ഇത്തരം മലിനീകരണം ബാധിക്കാം. തോടുള്ള മത്സ്യങ്ങള്‍ കടല്‍വെള്ളം ശരീരത്തിലൂടെ കടത്തി അരിച്ചുവിടുന്നതിലാണ് മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത്.

Back to top button
error: