KeralaNEWS

റെഡ് അലർട്ട്: ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം; സംസ്ഥാനത്ത് ഇന്നു മുതല്‍ നാലു ദിവസം മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂടിന് ആശ്വാസമായി ഇന്നുമുതൽ നാല് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാല്‍ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഉയർന്ന രാത്രി താപനില തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

Signature-ad

അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠനഗവേഷണ കേന്ദ്രം ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് കള്ളക്കടല്‍ പ്രതിഭാസത്തിന് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. ഇന്നു രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റർ വരെ ഉയരത്തില്‍ തിരയടിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്കുന്നു. ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Back to top button
error: