IndiaNEWS

ബീഫ് കഴിക്കാറില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കങ്കണ റണാവത്ത്;പഴയ ചിത്രം കുത്തി പൊക്കി മറുപടി

ബീഫ് കഴിക്കാറില്ലെന്ന പരാമര്‍ശത്തില്‍ വെട്ടിലായി നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്. ബീഫോ മറ്റേതെങ്കിലും മാംസ്യ വിഭവങ്ങളോ കഴിക്കാറില്ലെന്നും  യോഗ ആയൂര്‍വേദ ജീവിത രീതികളാണ് താൻ പിന്തുടരുന്നതെന്നുമായിരുന്നു  കങ്കണ പറഞ്ഞത്.

എന്നാല്‍ കങ്കണ മാംസ്യാഹാരം കഴിക്കുന്നതിന്റേത് ഉള്‍പ്പെടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കുകയാണ് സോഷ്യൽ മീഡിയ.

2019 ൽ കങ്കണ ബീഫ് കഴിക്കുന്നതിനെക്കുറിച്ച്‌ ട്വീറ്റ് ചെയ്തിരുന്നു. ‘ബീഫോ മറ്റ് മാംസ വിഭവങ്ങളോ കഴിക്കുന്നതില്‍ തെറ്റില്ല. അത് മതവുമായി ബന്ധപ്പെട്ട വിഷയമല്ല എന്നായിരുന്നു ബീഫ് കഴിക്കുന്ന ചിത്രം പങ്കു വച്ചുകൊണ്ട് കങ്കണ പറഞ്ഞത്.

Signature-ad

2021 മാര്‍ച്ച്‌ 17 ന് രാജസ്ഥാനി മട്ടണ്‍ വിഭവമായ ലാല്‍മാസിന്റെ ചിത്രമടക്കം കങ്കണ ട്വീറ്റ് ചെയ്തിരുന്നു. തന്നെ രാജകുമാരിയെ പോലെ പരിപാലിക്കുന്ന കാമുകനാണ് രാജസ്ഥാന്‍. ബജ്‌റ റൊട്ടി, നെയ്, ലാല്‍ മാന്‍സ് എന്നിവയടങ്ങുന്ന രാജസ്ഥാനി ഭക്ഷണം കഴിക്കുന്നത് തനിക്ക് പ്രണയമാണ് എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. തേജസിന്റെ ഷൂട്ടിനിടെയായിരുന്നു ട്വീറ്റ് പങ്കുവെച്ചത്. രാജസ്ഥാനിലെ പ്രത്യേക മട്ടന്‍ കറിയാണ് ലാല്‍ മാന്‍സ്.

അതേസമയം ബീഫ് കഴിക്കുമെന്ന് തുറന്നുപറഞ്ഞ കങ്കണയ്ക്ക് വോട്ട് നല്‍കുന്നത് പവിത്ര ഭൂമിയായ ഹിമാചല്‍ പ്രദേശിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ  വിമര്‍ശനം.ഹിമാചലിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ ജനവിധി തേടുന്നത്.

Back to top button
error: