KeralaNEWS

യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. വെയില്‍സിലെ അബര്‍ഹവാനിയിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശി രാജേഷ് ഉത്തമരാജ് (51) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ രാജേഷ് തന്റെ കയ്യില്‍ കെട്ടിയിരുന്ന വാച്ചില്‍ എമര്‍ജന്‍സി പിന്‍ അമര്‍ത്തിയാണ് താമസ സ്ഥലത്തേക്ക് ആംബുലന്‍സ് ടീമിന്റെ സഹായം തേടിയത്. എന്നാല്‍ ആംബുലന്‍സ് ടീം എത്തിയപ്പോള്‍ രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Signature-ad

ഹൃദയാഘാതമാകാം മരണത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.

നോര്‍ത്ത് വെയില്‍സില്‍ തന്നെ ഒരു സ്വകാര്യ കെയര്‍ ഹോമില്‍ നഴ്‌സായ സ്വപ്ന ജോസാണ് ഭാര്യ. കോളജ് വിദ്യാര്‍ഥിയായ മാര്‍ട്ടിന്‍ രാജേഷ് (15), പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ലിവി രാജേഷ് (13) എന്നിവരാണ് മക്കള്‍.

Back to top button
error: