KeralaNEWS

സോഷ്യല്‍ മീഡിയയില്‍ വീണ്ടും എയറിലായി സുരേഷ് ഗോപി

 ലാമണ്ഡലം ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ച ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.

പത്മഭൂഷണ്‍ അവാർഡ് കിട്ടണമെങ്കില്‍ സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്നായിരുന്നു സുരേഷ് ഗോപിയുടെ അനുയായിയായ പ്രമുഖ ഡോക്ടർ കലാമണ്ഡലം ഗോപിയാശാനോട് പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ കിട്ടുന്ന ഒരവാർഡ്‌ വേണ്ട എന്ന് ആശാൻ ഡോക്ടർക്ക് മറുപടിയും നല്‍കി. ഗോപിയാശാന്റെ മകനാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.

Signature-ad

ആദ്യം ഇ ഡി ഭീഷണി പിന്നെ അവാർഡ് ഭീഷണി ഇനി എന്തൊക്കെ വരാനിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കലാമണ്ഡലം ഗോപിയാശാനെ പോലെയുള്ള കലാകാരന്മാരെ വിലക്ക് വാങ്ങാൻ നോക്കണ്ട എന്നും, ആ ഗോപിയല്ല ഈ ഗോപിയെന്നും കമന്റുകള്‍ പലരും പങ്കുവെക്കുന്നു.

അതേസമയം, കലാമണ്ഡലം ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ച ബിജെപിയ്ക്കും സുരേഷ് ഗോപിക്കുമെതിരെ തുറന്നടിച്ച്‌ എം എ ബേബി രംഗത്തെത്തി. കലാമണ്ഡലം ഗോപിയാശാനെപ്പോലെ ഒരു അവതാരപുരുഷന് ആത്മാവ് പണയപ്പെടുത്തിയ സുരേഷ് വിലയിടരുതെന്ന് എം എ ബേബി പറഞ്ഞു. കലാകാരന്റെ യഥാർത്ഥ മനസ്സുള്ള ഒരാള്‍ക്ക് വർഗ്ഗീയരാഷ്ട്രീയത്തിനുവേണ്ടി നില്ക്കാൻ ആവില്ലെന്നും, വർഗീയ രാഷ്ട്രീയത്തിനായി നില്‍ക്കുന്നതിനാലാണ് സുരേഷ് ചെയ്യുന്നതെല്ലാം ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളായി മാറുന്നതെന്നും എം എ ബേബി കുറിച്ചു.

കലാമണ്ഡലം ഗോപിയുടെ മകൻ രഘുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സുരേഷ് ഗോപിക്ക് വേണ്ടി പല VIP കളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്.പലരും സ്നേഹം നടിച്ച്‌ സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്….

എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണ്…. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാൻ നോക്കരുത്.എന്റച്ഛന് പത്മഭൂഷണ്‍ വേണ്ടേ !

പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്ന്. അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടർ. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു. ഞാൻ സാറെ വിളിച്ചു കാര്യം പറഞ്ഞു.അപ്പോള്‍ എന്നോട് നിങ്ങളാരാ പറയാൻ, അസുഖം വന്നപ്പോള്‍ ഞാനെ ഉണ്ടായുള്ളൂന്ന്….

ഞാൻ പറഞ്ഞു അത് മുതലെടുക്കാൻ വരരുതെന്ന്. അത് ആശാൻ പറയട്ടെ എന്നയി. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ടാന്ന്. അപ്പോള്‍ ആശാന് പത്മഭൂഷൻ കിട്ടേണ്ടേന്ന്… അച്ഛൻ അങ്ങനെ എനിക്ക് കിട്ടണ്ടാന്ന് പറഞ്ഞു.

ഒന്നുകൂടി ആവർത്തിക്കുകയാണ്- ഇനിയും ആരും ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടില്‍ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കൂട്ടിയാല്‍ മതി…

Back to top button
error: