KeralaNEWS

പത്തനംതിട്ടയില്‍ ചികിത്സാപിഴവുമൂലം രോഗി മരിച്ചതായി പരാതി

പത്തനംതിട്ട:  ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി. പന്തളം ചേരിക്കല്‍ സ്വദേശിനി ശ്യാമളയാണ് മരിച്ചത്.

ആറ് ദിവസം മുൻപാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ശ്യാമളയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ ആരോഗ്യസ്ഥിതി വഷളായി. ഡ്യൂട്ടിയിലുണ്ടായിരുന്നു നഴ്സ് വേണ്ടരീതിയില്‍ ശുശ്രൂഷ നല്‍കിയില്ലെന്നാണ് ശ്യാമളയുടെ മകള്‍ ആരോപിക്കുന്നത്. ഇന്ന് പുലർച്ചയായിരുന്നു ശ്യാമളയുടെ മരണം. ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

Signature-ad

ചികിത്സാപിഴവുമൂലമാണ് ശ്യാമള മരിച്ചതെന്ന് ഭർത്താവ് സേതു കുമാറും മകള്‍ യാമിയും ആരോപിച്ചു.അതേസമയം സ്ഥലത്തെത്തിയ ആന്റോ ആന്റണിക്കെതിരെ പ്രതിഷേധവുമായി  ബന്ധുക്കള്‍ രംഗത്തുവന്നത് ആശുപത്രിയിൽ സംഘർഷത്തിനും  വഴിവച്ചു.

Back to top button
error: