KeralaNEWS

രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും തിരുവനന്തപുരത്ത് അറസ്റ്റിൽ

തിരുവനന്തപുരം: പ്രണയദിനത്തില്‍ കാമുകനൊപ്പം ഒളിച്ചോടിയ വിവാഹിതയായ യുവതി അറസ്റ്റില്‍. വിളപ്പില്‍ശാല ഉറിയാക്കോട് അരശുംമൂട് സ്വദേശിനി ശ്രീജ (28) ആണ് പിടിയിലായത്.

യുവതിയുടെ കാമുകൻ കോട്ടൂർ ആതിരാ ഭവനില്‍ വിഷ്ണു(34)വിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയദിനമായ ഫെബ്രുവരി 14ന് തൻ്റെ എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്കൂള്‍ ബസില്‍ കയറ്റിവിട്ട ശേഷമാണ് ശ്രീജ കാമുകനൊപ്പം പോയത്.

Signature-ad

ശ്രീജയുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് പ്ലേ സ്കൂളിലെ ബസ്സില്‍ സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് എത്തിയപ്പോള്‍ കൂട്ടികൊണ്ട് പോകാൻ ആരെയും കണ്ടിരുന്നില്ല. തുടർന്ന് കുട്ടി അമ്മയെ കാണാതെ കരഞ്ഞ് തുടങ്ങി. ഇതോടെ സ്കൂള്‍ ബസിലെ ജീവനക്കാരി കുട്ടിയെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

അപ്പോഴാണ് കുട്ടികളെ ഉപേക്ഷിച്ച്‌ ശ്രീജ പോയ വിവരം മറ്റുള്ളവർ അറിയുന്നത്. തുടർന്ന് വീട്ടുകാർ നല്‍കിയ പരാതിയില്‍ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച ശ്രീജയെയും കാമുകൻ വിഷ്ണുവിനെയും ജുവനയില്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ യുവാവിനെയും യുവതിയേയും റിമാൻഡ് ചെയ്തു.

Back to top button
error: