Social MediaTRENDING
പ്ലാൻ കൃത്യമായിരിക്കണം; വീടു പണിയും മുൻപ് അറിയാം ഇക്കാര്യങ്ങൾ
News DeskJanuary 25, 2024
വീട് പ്രിയപ്പെട്ടതാകുന്നത് വലിപ്പവും ആർഭാടവും കൊണ്ടല്ല, പ്ലാൻ കൃത്യമായതിന്റെയും ചെലവ് ചുരുക്കാൻ ഇടയായതിന്റെയുമൊക്കെ സന്തോഷം കൊണ്ടു കൂടിയാണ്…
സ്വരുക്കൂട്ടി വച്ചതൊക്കെ എടുത്തു ചെലവാക്കി വീടുപണി മുന്നേറുമ്പോഴാകും ചെലവിന്റെ കാര്യത്തിൽ ശ്വാസം മുട്ടൽ തുടങ്ങുക.പണിയൊക്കെ തീർത്ത് സ്വസ്ഥമായി വീട്ടിൽ ഒന്നുറങ്ങാമെന്നു വച്ചാലോ? ലോണിനെക്കുറിച്ച് ഓർത്ത് സമാധാനം കിട്ടില്ല.
വീടു നിർമാണത്തിനുള്ള ആദ്യപടി ബജറ്റാണ്. ബജറ്റ് പ്ലാൻ ചെയ്യുമ്പോൾ സാമ്പത്തിക സമ്മർദം അധികം ബാധിക്കാതിരിക്കാൻ റിവേഴ്സ് കാൽക്കുലേഷൻ നടത്താം. ആദ്യം വീടുപണിക്കായി ഉദ്ദേശിക്കുന്ന തുക തീരുമാനിക്കുക. ഇപ്പോഴത്തെ മാർക്കറ്റ് അനുസരിച്ച് 1600– 2000 രൂപയാണ് സ്ക്വയർ ഫീറ്റിനു ചെലവാകുന്ന നിരക്ക്. ഈ ഫിഗറിനിടയിലുള്ള ഒരു തുക തീരുമാനിക്കുക. ഇനി ആകെ തുകയെ സ്ക്വയർ ഫീറ്റ് നിരക്കു കൊണ്ട് ഹരിക്കുക. ഇതാണ് നിങ്ങളുടെ വീടിന്റെ സ്ക്വയർ ഫീറ്റ്. ഈ അളവിൽ വീടു പണിയുന്നതാണ് പോക്കറ്റ് കാലിയാകാതിരിക്കാൻ നല്ലത്.
മറ്റൊന്നാണ് കാലാവധി.മുൻകൂട്ടി തീരുമാനിച്ച് ആ സമയത്തിനുള്ളിൽ പണി തീർക്കണം.ബജറ്റിന് വീടുപണി കാലാവധിയുമായി ബന്ധമുണ്ട്. ചുറ്റുമതിൽ, കിണർ, ഔട്ട്ഹൗസ്, ലാൻഡ് സ്കേപ്പിങ് എന്നിവയ്ക്കുള്ള ചെലവുകൾ കൃത്യമായി ബജറ്റിൽ കണക്കാക്കണം. ഡിസൈനറുടെയും ആർക്കിടെക്റ്റിന്റെയും ഫീസും ഇതിൽ ഉൾപ്പെടുത്തണം.
വീടുപണി കോൺട്രാക്ടർമാരെയാകും മിക്ക വരും ഏൽപ്പിക്കുക. നിങ്ങളാഗ്രഹിക്കുന്ന വീടിന്റെ ശൈലിയിലുള്ള വീടുകൾ ചെയ്തിട്ടുള്ള, ബജറ്റിൽ ഒതുങ്ങുന്ന വീടുകൾ പണിതിട്ടുള്ള കോൺട്രാക്ടറെ തിരഞ്ഞെടുത്ത് പണി ഏൽപിക്കാം.അവർ ഇതിനു മുൻപ് ചെയ്ത ഒന്നിലധികം വീടുകൾ പോയി കാണുകയും വേണം.
കോൺട്രാക്ട് ഏൽപ്പിക്കുമ്പോൾ അറിയേണ്ട ചില കാര്യങ്ങളുണ്ട്. പണിദിവസങ്ങളിലെ തച്ചു കണക്കാക്കി ദിവസക്കൂലി നൽകുന്ന തരത്തിൽ, സ്ക്വയർഫീറ്റ് അടിസ്ഥാനപ്പെടുത്തി, വാനംവെട്ട്, കല്ലുകെട്ട്, തേപ്പ് എന്നിങ്ങനെ ഘട്ടം ഘട്ടമായുള്ള വർക്ക് അനുസരിച്ചൊക്കെ പലതരത്തിൽ കോൺട്രാക്ട് നൽകാം.കൂടാതെ ലേബർ ചാർജും മെറ്റീരിയൽസുമടക്കമുള്ള കോൺട്രാക്ടുമുണ്ട്.
വീടിന്റെ പ്ലാൻ നൽകി കോൺട്രാക്ടറുടെ കയ്യിൽ നിന്നു ക്വട്ടേഷൻ വാങ്ങുമ്പോൾ സ്ക്വയർഫീറ്റ് അടിസ്ഥാനത്തിൽ നൽകാതിരിക്കുകയാണ് നല്ലത്. സിവിൽ വർക്ക് (ഫൗണ്ടേഷൻ, ബ്രിക് വർക്, മെയ്ൻ റൂഫ്) പണിയുന്നതിന് ഇത്ര രൂപ, ഇലക്ട്രിക് വർക്കിന് ഇത്ര തുക, ടൈൽ വർക്കിന് ഇത്ര എന്നിങ്ങനെ ഇനം തിരിച്ചു കോൺട്രാക്ട് നൽകണമെന്ന് ആവശ്യപ്പെടുക.
ഇനം തിരിച്ചുള്ള കാൽക്കുലേഷനിൽ ഈ വിവരങ്ങൾ നിർബന്ധമായും ഉണ്ടാകണം. ഓരോ ഘട്ടത്തിലും ഉപയോഗിക്കുന്ന നിർമാണ വ സ്തു, അവയുടെ ബ്രാൻഡും കോഡ് നമ്പറുകളും ക്വട്ടേഷ നിൽ എഴുതി ചേർക്കാൻ ആവശ്യപ്പെടണം. മാർക്കറ്റിൽ ഒ രേ നിർമാണ വസ്തു പല വിലയിൽ ലഭിക്കും. അതിനാൽ തന്നെ അവയേതാണെന്നും എങ്ങനെയാണെന്നും കൃത്യമാ യി അറിയാൻ ഈ സ്പെസിഫിക്കേഷൻ സഹായിക്കും. നിർദിഷ്ട ബ്രാൻഡിന്റെ വിട്രിഫൈഡ് ടൈൽ 80 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിൽ വരുന്ന 80/ 80 സെന്റീമീറ്റർ അളവിൽ കസ്റ്റമർക്ക് ഇഷ്ടപ്പെട്ട നിറത്തിൽ ടൈൽ വർക്ക് ചെയ്തു തരാം എന്നെഴുതിയാൽ ആ കോൺട്രാക്ട് സ്പെസിഫിക് ആണ്.
കോൺട്രാക്ട് രണ്ടുപേരെ ഏൽപിക്കുന്നത് വീ ടു നിർമാണത്തിന്റെ വേഗവും പെർഫക്ഷനും കൂട്ടും. സിവിൽ വർക്കും (വീടിന്റെ മെയ്ൻ സ്ട്രക്ച്ചർ) ഇന്റീരിയറും രണ്ടു പ്രഗദ്ഭരെ ഏൽപിക്കാം. രണ്ടു വിഭാഗത്തിലും മിടുക്കരായവരെ അവരുടെ വർക്കുകൾ കണ്ടു മനസ്സിലാക്കി തിരഞ്ഞെടുക്കുക.
വീടു പണിയാൻ വളരെ അടുത്ത് ലഭിക്കുന്ന നിർമാണ വസ്തുക്കൾ തിരഞ്ഞെടുക്കാം. കൂടുതൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിക്കുമ്പോൾ വിലയിൽ കുറവുണ്ടാകുമെന്നു മാത്രമല്ല, ട്രാൻസ്പോർട്ടേഷൻ ചാർജും ലാഭിക്കാം. നിർമാണ ചെലവു കു റയ്ക്കാൻ ഇതു തന്നെയാണ് ഏറ്റവും നല്ല വഴി.
പ്ലാനിങ്ങിനാണ് വീടുപണിയിൽ ഏറ്റവും പ്രാധാന്യം. ഈ ഘട്ടം വിജയിച്ചാൽ വീട് ഒരു ബാധ്യതയാകില്ല.അങ്ങനെ ചെയ്താൽ തയാറാക്കിയ ബജറ്റിൽ, മനസ്സിൽ നിശ്ചയിച്ച സമയത്തിനുള്ളിൽ വീടുപണി തീരും, ഉറപ്പ്.
ഓർക്കുക: ചെറിയ വീടാണ് എപ്പോഴും നല്ലത്.ചെലവ് കുറയുക മാത്രമല്ല, വൃത്തിയായി സൂക്ഷിക്കാനും മെയിന്റനൻസ് പോലുള്ളവയും എളുപ്പമാകും.