KeralaNEWS

അവർ യാത്ര തുടങ്ങി; ലക്ഷ്യം പിന്നോക്ക മേഖലയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുക

കണ്ണൂർ: രാജ്യത്തെ ആദിവാസി പിന്നോക്ക മേഖലയിലെ കുട്ടി ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താന്‍ സോക്കര്‍ സഫാരിയുമായി മലയാളികളായ മുന്‍ ഇന്ത്യന്‍ താരങ്ങള്‍.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുന്നേറ്റത്തിലും പ്രതിരോധത്തിലുമെല്ലാം തിളങ്ങിനിന്ന അഞ്ച് പേര്‍. സി കെ വിനീത്, മുഹമ്മദ് റാഫി, അനസ് എടത്തൊടിക, റിനോ ആന്റോ, എന്‍ പി പ്രദീപ് എന്നിവരാണ് പുതിയ താരങ്ങളെ കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുന്നത്. പണവും സ്വാധീനവുമൊന്നുമില്ലാത്തതിനാല്‍ പിന്നോക്കം പോകുന്ന ആദിവാസി പിന്നാക്ക മേഖലയിലെ കുട്ടികളെ കണ്ടെത്തി രാകിമിനുക്കിയെടുക്കുകയാണ് ലക്ഷ്യം.

വിനീതിന്റെ നേതൃത്വത്തില്‍ നിലവിൽ വയനാട്ടിലും പാലക്കാട്ടെയും ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായി എഫ് 13 എന്ന പേരില്‍ ഫുട്‌ബോള്‍ അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്.അത് മറ്റ് സംസ്ഥാനത്തേക്ക് കൂടി വ്യാപിപ്പിക്കലാണ് ലക്ഷ്യം.

Signature-ad

ഫെബ്രുവരി 1ന് തുടങ്ങി 4 മാസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയത് 10 അക്കാദമിള്‍ക്കുള്ള കുട്ടികളെ കണ്ടെത്തുകയാണ് ലക്ഷ്യം.

Back to top button
error: