കോട്ടയം: ബൈക്കുകള്‍ കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചുവീണ യുവാവിന് ദാരുണാന്ത്യം.കല്ലറ ആയാംകുടി കപിക്കാട് തുരുത്തേല്‍ വീട്ടില്‍ വിപിന്‍ സന്തോഷ് (26) ആണ് മരിച്ചത്.
ഡിവൈഎഫ്ഐ ആയാംകുടി മേഖലാ വൈസ് പ്രസിഡന്റും, മധുരവേലി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.
കോട്ടയം പുത്തനങ്ങാടിയിലായിരുന്നു അപകടം. കോട്ടയത്ത് നിന്നും തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്നു വിപിന്‍. ഇയാള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ദിശയില്‍ നിന്നെത്തിയ ബൈക്കില്‍ തട്ടി നിയന്ത്രണം നഷ്ടമായ ശേഷം എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ വിപിന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.