തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് തല പുറത്തേക്കിട്ട ഏഴ് വയസുകാരന് ദാരുണാന്ത്യം. തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് കുട്ടി മരിച്ചത്.
തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്ബാംമൂട് തലേക്കുന്നില്‍ വൈഷ്ണവത്തില്‍ ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും മകൻ വൈഷ്ണവ് ആണ് മരിച്ചത്. രാവിലെ 10 മണിയോടെ മൂന്നാനക്കുഴിക്കു സമീപം ആണ് അപകടം നടനന്ത്.
വൈഷ്ണവും മാതാവ് ശാന്തികൃഷ്ണയും ബന്ധുവീട്ടിലേക്ക് ഓട്ടോയില്‍ പോകുമ്ബോഴായിരുന്നു അപകടം. ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വൈഷ്ണവ് തല പുറത്തിടുകയായിരുന്നു. ഇതോടെ കുട്ടിയുടെ തല റോഡ് സൈഡിലുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു. അപകടം സംഭവിച്ച ഉടൻ കുട്ടിയെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.