KeralaNEWS

രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കല്‍ പരിശോധന നടത്തണമെന്ന് കോടതി 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കല്‍ പരിശോധന നടത്തണമെന്ന് കോടതി.

വിശദമായ മെഡിക്കല്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ഇതുപ്രകാരം രാഹുലിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

Signature-ad

വഞ്ചിയൂര്‍ കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുലിന് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ഇത് തള്ളിയാണ് കോടതി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശിച്ചത്.

Back to top button
error: