KeralaNEWS

മുസ്ലിം ലീഗ് പഞ്ചായത്തംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസർകോട്: മുസ്ലിം ലീഗ് പഞ്ചായത്തംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായതിലെ മൂന്നാം വാര്‍ഡ് അംഗം മൊഗര്‍ ദിഡ്പയിലെ പുഷ്പ (45) ആണ് മരിച്ചത്.

മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ ക്വാര്‍ടേഴ്സിന് സമീപമാണ്  ഉച്ചയ്ക്ക് 1.30 മണിയോടെ ഇവരെ റോഡരികില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.ഉടൻ തന്നെ നാട്ടുകാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Signature-ad

മാധവനാണ് ഭര്‍ത്താവ്. മക്കള്‍: ശരത്, സൗമിനി, സുരാജ്. വിദ്യാനഗര്‍ കോപ്പ സ്വദേശനിയായിരുന്നു

Back to top button
error: