SportsTRENDING

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത  മത്സരം ജനുവരി 10-ന് കെ പി രാഹുലിന് സസ്പെൻഷൻ 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ പന്ത്രണ്ടാമത്തെ മത്സരത്തിൽ ശക്തരായ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് അവരുടെ സ്റ്റേഡിയത്തിൽ വെച്ച് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കൊല്ലത്തെ തങ്ങളുടെ ഐഎസ്എൽ മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്.
  ഐഎസ്‌എല്ലിലെ പുതുവർഷത്തെ  മത്സരങ്ങളുടെ ഫിക്സ്ചർ ഇനിയും പുറത്തുവന്നിട്ടില്ല.അതേസമയം സൂപ്പർ കപ്പ് മത്സരങ്ങൾ ജനുവരിയിൽ ആരംഭിക്കും .ജനുവരി 10 ന് ഷില്ലോങ് ലജോങ്ങുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.15 ന് ജംഷധ്പൂരുമായും 20 ന് നോർത്ത് ഈസ്റ്റുമായും സൂപ്പർ കപ്പിൽ ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടും.

ജനുവരി ഒന്പത് മുതലാണ് സൂപ്പര്‍ കപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍.നാല് ഗ്രൂപ്പുകളിലായി 15 ടീമുകളാണ് സൂപ്പര്‍ കപ്പില്‍ മാറ്റുരയ്ക്കുക. ഗ്രൂപ്പ് ജേതാക്കൾ സെമിയിലേക്ക് മുന്നേറും. ജനുവരി 24, 25 തീയതികളില്‍ സെമി ഫൈനലുകളും 28ന് ഫൈനലും അരങ്ങേറും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗ്രൂപ്പ് ബി യില്‍ ജംഷഡ്പുര്‍ എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഷില്ലോംഗ് ലാജോംഗ് എന്നീ ടീമുകള്‍ക്കൊപ്പമാണ്.

 അതേസമയം കഴിഞ്ഞ മത്സരങ്ങളിലെല്ലാം ബ്ലാസ്‌റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.പ്രത്യേകിച്ച് മോഹൻ ബഗാനെതിരായ മത്സരത്തിൽ.മത്സരത്തിൽ 5 യെല്ലോ കാർഡുകളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാരികൂട്ടിയത്.
 മത്സരത്തിന്റെ അവസാനം  കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ രാഹുൽ കെപിയും യെല്ലോ കാർഡ് വാങ്ങിയിരുന്നു. ഈ സീസണിലെ രാഹുലിന്റെ നാലാമത്തെ യെല്ലോ കാർഡ് ആണിത്. അതിനാൽ തന്നെ  രാഹുൽ കെപിക്ക് അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നഷ്ടമാവും.
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വേട്ടയിൽ മറ്റൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഗ്രീക്ക് സെന്റർ സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമാന്റകോസ് (Dimitrios Diamantakos). ഐ എസ് എൽ 2023 – 2024 സീസണിൽ മുംബൈ സിറ്റി എഫ് സിക്ക് എതിരായ ഹോം മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ദിമിത്രിയോസ് ഈ നേട്ടത്തിൽ എത്തിയത്.
ഐ എസ് എല്ലിൽ നിലവിൽ കളിക്കുന്ന എല്ലാ ക്ലബ്ബുകൾക്കുമെതിരെ  ഗോൾ നേടിയ ആദ്യ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം എന്ന നേട്ടം 30 കാരനായ ഈ ഗ്രീക്ക് സൂപ്പർ താരം സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ 12 ഗോളുകൾ നേടിയ ദിമിത്രിയോസ് ഈ‌ സീസണിൽ ഇതുവരെ 7 ഗോളുകളും നേടിയിട്ടുണ്ട്.
കേരള ബ്ലാസ്‌റ്റേഴ്‌സ് ചരിത്രത്തിൽ ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോഡും ദിമിത്രിയോസ് ഡയമാന്റകോസിന്റെ പേരിലാണ്. 34 മത്സരങ്ങളിൽ 21 ഗോൾ ഇതുവരെ ദിമി സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 19 എണ്ണം ഐ എസ് എല്ലിലും രണ്ടെണ്ണം സൂപ്പർ കപ്പിലുമാണ്.
നൈജീരിയൻ താരമായ ബെർത്തലോമ്യു ഒഗ്‌ബെച്ചെ 15 ഗോൾ നേടിയതായിരുന്നു നേരത്തെ റെക്കോഡ്. 16 ഐ എസ് എൽ മത്സരങ്ങളിലായിരുന്നു ഒഗ്‌ബെച്ചെയുടെ 15 ഗോൾ നേട്ടം. 15 ഗോൾ നേടി യുറഗ്വായ് പ്ലേ മേക്കർ അഡ്രിയാൻ ലൂണയും ഗോൾ വേട്ടയിൽ ഒഗ്‌ബെച്ചെയ്ക്ക് ഒപ്പം രണ്ടാം സ്ഥാനം പങ്കിടുന്നുണ്ട്.
ഐ എസ്‌ എൽ പത്താം സീസണിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 12 കളികളിൽ എട്ട് ജയവും രണ്ട് സമനിലയുമുള്ള ടീമിന് നിലവിൽ 26 പോയിന്റുണ്ട്. 23 പോയിന്റോടെ എഫ്സി ഗോവയും, 22 പോയിന്റുമായി മുംബൈ സിറ്റിയുമാണ് യഥാക്രമം ര‌ണ്ട്, മൂന്ന് സ്ഥാനങ്ങളിൽ.

Back to top button
error: