KeralaNEWS

പിതാവ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വയസ്സുകാരൻ മരിച്ചു

തൊടുപുഴ: പിതാവ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വയസ്സുകാരൻ മരിച്ചു.ഉടുമ്ബന്നൂര്‍ പനച്ചിക്കല്‍ സുനീറിന്റെ മകന്‍ മുഹമ്മദ് ഷഫ്ഹാന്‍ ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒന്‍പതോടെ ഉടുമ്ബന്നൂര്‍-കരിമണ്ണൂര്‍ റൂട്ടിനു സമീപമാണ് അപകടമുണ്ടായത്. തൊടുപുഴയില്‍ നടക്കുന്ന മറൈന്‍ എക്‌സിബിഷന്‍ കണ്ടു മടങ്ങുന്നതിനിടെയാണ് സംഭവം. റോഡ് കുറുകെ കടന്ന മറ്റൊരു കുട്ടിയെ രക്ഷിക്കാന്‍ സുനീർ ഓട്ടോ വെട്ടിച്ചപ്പോള്‍ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്.

സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ സംഘത്തിലെ കുട്ടിയാണ് റോഡ് മുറിച്ചു കടന്നത്. ഈ കുട്ടിയെ ചെറുതായി തട്ടിയ ഓട്ടോ റോഡില്‍ വട്ടം മറിഞ്ഞു. ഇതോടെ മുഹമ്മദ് ഷഫ്ഹാന്‍ വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പുറത്തെടുത്ത് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

ഓട്ടോ ഓടിച്ചിരുന്ന സുനീറിനും വാഹനം മുട്ടിയ കുട്ടിയ്ക്കും പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടുമ്ബന്നൂര്‍ പാറേക്കവല എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ഷഫ്ഹാന്‍.

Back to top button
error: