Lead NewsLIFENEWS

ഫൈസറിന്റെ കോവിഡ് വാക്സിൻ എടുത്ത 23 മുതിർന്നവർ മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് നോർവെ

ഫൈസറിന്റെ കോവിഡ് വാക്സിൻ എടുത്ത 23 പേർ വാക്സിൻ എടുത്തതിന് പിന്നാലെ മരിച്ചു. വേറെ 23 പേർക്ക് അസുഖവും വന്നു. നോർവേയിൽ ആണ് സംഭവം. ഇതിനുപിന്നാലെ അന്വേഷണത്തിന് നോർവേ സർക്കാർ ഉത്തരവിട്ടു.

ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു സംഘം നോർവേ ഡോക്ടർമാർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 80 വയസ്സ് പിന്നിട്ടവർക്കാണ് പ്രതികൂല ലക്ഷണങ്ങൾ എന്നാണ് ഡോക്ടർമാർ പറയുന്നത്.

Signature-ad

ഫൈസർ വാക്സിൻ കുത്തിവെപ്പിനും മരണത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മരിച്ച 23 പേരിൽ 13 പേർക്ക് ഒരേ ലക്ഷണങ്ങളായിരുന്നു. വയറിളക്കവും പനിയും ആയിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്.

നോർവേ മരണങ്ങൾക്ക് ശേഷം യൂറോപ്പിലേക്ക് വിതരണം ചെയ്യുന്ന വാക്സിന്റെ എണ്ണം ഫൈസർ വെട്ടിക്കുറച്ചു. മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 80 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ എടുക്കുന്നതിന് നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ജാഗ്രതാ നിർദേശം നൽകി.

Back to top button
error: