സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) കാര്‍ഡിയോവാസ്കുലാര്‍ ടെക്നീഷ്യന്മാരുടെ ഒഴിവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്
കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജിയില്‍ ബി.എസ്സ്.സി യോ, ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, വൈറ്റ് ബാക്ക്ഗ്രൗണ്ട് വരുന്ന പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (JPG ഫോര്‍മാറ്റ്) എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്.വിസയും ടിക്കറ്റും ഫ്രീയാണ്.
നോര്‍ക്ക റൂട്ട്സിന്റെ ഇ-മെയില്‍ ഐ.ഡിയിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. [email protected] എന്ന ഇമെയില്‍ ഐഡിയിലേയ്ക്ക് 2023 ഡിസംബര്‍ 18 നകം അപേക്ഷ നല്‍കണം.
റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്ബറുകളില്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നുംമിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്