Social MediaTRENDING

120 ഇന്ത്യൻ സൈനികർ 2000 ത്തോളം പാക്കിസ്ഥാൻ സൈനീകരെ തോൽപ്പിച്ച ലോംഗേവാല യുദ്ധം ( 4-7 ഡിസംബർ 1971) 

ന്ത്യ – പാക്ക് അതിർത്തിയിലെ രാജസ്ഥാനിലുള്ള ഒരു ചെറിയ ഗ്രാമമാണ് ലോംഗേവാല. 1971 ഡിസംബർ 4ന് രാത്രി 12:30 ഓടെ 2000ത്തോളം പട്ടാളക്കാരും 45യുദ്ധ ടാങ്കുകളുമായി പാകിസ്താൻ സൈന്യം നടത്തിയ അധിനിവേശ ശ്രമത്തെ വെറും 120 ഇന്ത്യൻ പട്ടാളക്കാർ  6 മണിക്കൂറിലേറെ ചെറുത്ത് നിന്ന് തോൽപ്പിച്ച യുദ്ധമാണ് ലോംഗേവാല.
ഒടുവിൽ നേരം പുലർന്നതോടെ ഏയർഫോർസ് എത്തി കനത്ത നാശ നഷ്ടങ്ങൾ പാക്കിസ്ഥാൻ സൈന്യത്തിന് ഏൽപ്പിക്കുകയും ചെയ്തു.എയർഫോഴ്സ് വിമാനങ്ങൾക്ക്  രാത്രി ദർശനത്തിനുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചിരുന്നില്ല , അതിനാൽ നേരം പുലരുന്നതുവരെ അവർക്ക് കാത്തിരിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ.
 
യുദ്ധത്തിൽ പാകിസ്താന്റെ 200ഓളം പട്ടാളക്കാർ കൊല്ലപ്പെടുകയും 43 ടാങ്കുകൾ തകർക്കപ്പെടുകയും ചെയ്തതായി കരുതപ്പെടുന്നു. ഇന്ത്യൻ ഭാഗത്തെ നഷ്ടം 2 പട്ടാളക്കാരുടെ മരണം മാത്രമായിരുന്നു.

മേജർ കുൽദീപ് സിംഗ് ചാന്ദ്പുരിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ആർമിയുടെ 23-ആം ബറ്റാലിയനിലെ പഞ്ചാബ് റെജിമെന്റിന്റെ ഒരു കമ്പനിയാണ് പാക്കിസ്ഥാനെ ഒരു രാത്രി മുഴുവൻ മരുഭൂമിയിൽ നിർഭയം നേരിട്ടത്.
ബോർഡർ എന്ന പേരിൽ 1997ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയിൽ വിഷയമായത് ലോംഗേവാലയിൽ നടന്ന ഈ  ഏറ്റുമുട്ടലാണ്.

1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ 11 ഇന്ത്യൻ എയർബേസുകളിൽ വ്യോമാക്രമണം നടത്തിയതോടെയാണ് ഇന്ത്യ യുദ്ധക്കളത്തിലേക്കിറങ്ങിയത്.

 

Signature-ad

രാജസ്ഥാനിലെ ജയ്സാൽമീർ മേഖലയിൽ രാജ്യാന്തര അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലോംഗേവാല. ഇവിടെ ഒരു ബിഎസ്എഫ് പോസ്റ്റ് അന്നുണ്ടായിരുന്നു. എന്നാൽ യുദ്ധമായതോടെ ബിഎസ്എഫ് ഇവിടെ നിന്നു പിൻമാറുകയും കരസേന പകരം നിലയുറപ്പിക്കുകയും ചെയ്തു. പഞ്ചാബ് റെജിമെന്റിനു കീഴിലുള്ള 120 സൈനികരാണ് ഇവിടെ നിലയുറപ്പിച്ചത്. കുൽദീപ് സിങ് ചാന്ദ്പുരി എന്ന മേജറായിരുന്നു കമാൻഡർ.

 

ലോംഗെവാലയിൽ അത്ര ശക്തമായ പ്രതിരോധ സന്നാഹങ്ങൾ ഇന്ത്യക്കില്ലായിരുന്നു. മൈനുകളോ മുള്ളുവേലികളോ ഇല്ല. പരിമിതമായ ആയുധങ്ങളും അപരിമിതമായ ധൈര്യവും മാത്രമാണ് അവിടെ നിലയുറപ്പിച്ചവർക്കുണ്ടായിരുന്നത്.

 

സമീപത്ത് ജയ്സാൽമീർ എയർബേസ്  ഉണ്ടായിരുന്നെങ്കിലും ഇത് അന്ന് അത്ര വികസിച്ചിരുന്നില്ല. എയർബേസ് പിടിച്ചടക്കാനും പാക്കിസ്ഥാ‍ൻ ലക്ഷ്യമിട്ടിരുന്നു. ഡിസംബർ നാലിന് പാക്കിസ്ഥാൻ സൈന്യം അതിർത്തി കടന്നു. രാജസ്ഥാനിലെ രാംഗഡ് പട്ടണം പിടിക്കാനായിരുന്നു ആദ്യ ലക്ഷ്യം.

 

2000 സൈനികർ, 60 യുദ്ധടാങ്കുകൾ, അനേകം വാഹനങ്ങൾ എന്നിവയെല്ലാമായി വലിയ രീതിയിലുള്ള സന്നാഹമായിരുന്നു പാക്കിസ്ഥാന്. ഇവർ അതിർത്തി കടന്ന വിവരം ഉടൻ തന്നെ നിരീക്ഷണസംഘങ്ങൾ മേജർ കുൽദീപ് സിങ് ചാന്ദ്പുരിയെ അറിയിച്ചു. മേജർ ഉടൻ തന്നെ ബറ്റാലിയൻ ആസ്ഥാനത്തേക്കു വിവരം കൈമാറി. പക്ഷേ സഹായം എത്തുന്നതിനു മണിക്കൂറുകൾ വേണ്ടി വരുമായിരുന്നു. ഒന്നുകിൽ പോരാടുക, അല്ലെങ്കിൽ രാംഗഡ‍ിലേക്കു മടങ്ങുക. ഇതായിരുന്നു ആസ്ഥാനത്തു നിന്നു ലഭിച്ച ഉപദേശം.
പോരാടാനായിരുന്നു ചാന്ദ്പുരിയുടെ തീരുമാനം.
2000ശത്രു സൈനികരെ നേരിടാൻ 120 ഇന്ത്യൻ സൈനികർ.ലോക സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ ചെറുത്തുനിൽപ്പുകളിലൊന്നിന് അരങ്ങൊരുങ്ങുകയായിരുന്നു ലോംഗെവാലയിൽ.

രാത്രിയോടെ പാക് സൈന്യം ലോംഗെവാല പോസ്റ്റിനു സമീപമെത്തി ആക്രമണം തുടങ്ങി. പോസ്റ്റിലുണ്ടായിരുന്ന അ‍ഞ്ച് ഒട്ടകങ്ങൾ വെടിവയ്പിൽ ചത്തു. മികച്ച തന്ത്രജ്ഞനായ ചാന്ദ്പുരി അവസരം കാത്തു നിന്നു. ടാങ്കുകൾ കുറച്ചുകൂടി അരികിലെത്തിയതോടെ ഇന്ത്യൻ സൈന്യത്തിന്റെ ടാങ്ക് വേധ തോക്കുകൾ തീ തുപ്പി.

 

ഇതിനിടെ ജയ്സാൽമീറിലുള്ള  എയർ ബേസിലേക്ക് അടിയന്തര സഹായമാവശ്യപ്പെട്ട് സേനയുടെ സന്ദേശമെത്തി. എന്നാൽ അവിടെ ചുമതല വഹിച്ച വിങ് കമാൻഡർ എംഎസ് ബാവ നിസ്സഹായനായിരുന്നു. അവിടെയുള്ള വിമാനങ്ങൾക്ക് നൈറ്റ് വിഷൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പുലർച്ച വരെ കാത്തിരിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു.

 

 

ശത്രുവിനാൽ ചുറ്റപ്പെടുക, ചെറുത്തു നിൽപിനു വേണ്ടി പോരാടുക. നരകതുല്യമായ ആ രാത്രിയെ ധീരമായി ലോംഗെവാലയിലെ സൈനികർ നേരിട്ടു. അഞ്ചാം തീയതി രാവിലെ പ്രകാശം പരന്നതോടെ ജയ്സാൽമീർ എയർബേസിലെ റൺവേയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഇരമ്പിപ്പറന്നു. എച്ച്എഫ്–24 മാരുത്, ഹോക്കർ ഹണ്ടർ എന്നീ യുദ്ധവിമാനങ്ങളാണ് ലോംഗെവാലയിലേക്ക് എത്തിയത്.

 

 

എയർക്രാഫ്റ്റിലുണ്ടായിരുന്ന ടാങ്ക് വേധ ഗണ്ണുകൾ പാക്ക് ടാങ്കുകൾക്കു നേർക്ക് കനത്ത ആക്രമണം അഴിച്ചുവിട്ടു. ആദ്യഘട്ട ആക്രമണത്തിൽ തന്നെ പാക്കിസ്ഥാന്റെ 5 ടാങ്കുകൾ നശിച്ചു. ഇന്ധനംനിറച്ചു വീണ്ടും വീണ്ടും പറന്നെത്തിയ യുദ്ധവിമാനങ്ങൾ ഇന്ത്യയെ കീഴടക്കാൻ വന്ന പാക്ക് ടാങ്കുകളെ യാതൊരു ദയയുമില്ലാതെ  തകർത്തെറിഞ്ഞു.

 

 

പിറ്റേന്ന് വൈകുന്നേരം വരെ തുടർന്ന പോരാട്ടത്തിൽ അവരുടെ 200 പട്ടാളക്കാർ മരിച്ചു. ഇരുന്നൂറോളം വാഹനങ്ങൾ തകർത്തു. 38 ടാങ്കുകൾ നശിപ്പിക്കപ്പെട്ടു. ചിലത് സൈന്യം പിടിച്ചെടുത്തു. ഇവയിപ്പോഴും ലോംഗെവാലയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

 

 

രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിലുള്ള രാംഗഢിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ലോംഗേവാല യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത്. ജയ്സാൽമീർ ജില്ലയിലെ  ലോംഗേവാല പോസ്റ്റിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിന്റെ യുദ്ധോപകരണ പ്രദർശനമാണിത്. യുദ്ധം ഇന്ത്യ വിജയിക്കുകയും ടാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും ഇന്ത്യൻ സൈന്യം പിടിച്ചെടുക്കുകയും ചെയ്തു. വിദേശികളും സ്വദേശികളുമടക്കം ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് യുദ്ധ സ്മാരകം സന്ദർശിക്കുന്നതിനായി ഇവിടെയെത്തുന്നത്. 

 

 

1997ൽ ഈ പോരാട്ടത്തിനെ അടിസ്ഥാനമാക്കി ബോർഡർ എന്ന ബോളിവുഡ് ചിത്രവും പുറത്തിറങ്ങി. ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ ബോർഡറി‍ൽ മേജർ കുൽദീപ് സിങ്ങിന്റെ റോൾ ചെയ്തത് പ്രശസ്ത നടൻ സണ്ണി ഡിയോളാണ്.

 

 

1997-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും ഇത് മാറി.ലോകമെമ്പാടും 655.7 മില്യൺ ആണ് ബോർഡർ നേടിയത്. 90-കളിലെ നാലാമത്തെ വലിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ഇത്.

 

43-ാമത് ഫിലിംഫെയർ അവാർഡുകളിൽ മികച്ച ചിത്രം , ജെപി ദത്തയ്ക്ക് മികച്ച സംവിധായകൻ , സണ്ണി ഡിയോളിന്റെ മികച്ച നടൻ എന്നിവയുൾപ്പെടെ 11 നോമിനേഷനുകൾ ഇതിന് ലഭിച്ചു . സുനിൽ ഷെട്ടി, അക്ഷയ് ഖന്ന എന്നിവർക്ക് മികച്ച സഹനടൻ , രാഖി മികച്ച സഹനടി എന്നിവയും സിനിമ നേടി . ജെ പി ദത്തയ്ക്ക് മികച്ച സംവിധായകനുംഅക്ഷയ് ഖന്നയ്ക്ക് മികച്ച പുരുഷ നവാഗതനുമടക്കം നാല് ഫിലിംഫെയർ അവാർഡുകളും സിനിമ നേടി.

 

ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ചിത്രം , ജാവേദ് അക്തറിന് മികച്ച ഗാനരചയിതാവ് , ഹരിഹരന് മികച്ച പിന്നണി ഗായകൻ (പുരുഷൻ) എന്നിങ്ങനെ മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ‘ബോർഡർ’ നേടി.

Back to top button
error: