LocalNEWS

കോട്ടയത്ത് പെട്രോള്‍ പമ്ബ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

കോട്ടയം: പെട്രോള്‍ പമ്ബ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഏറ്റുമാനൂര്‍ വെട്ടിമുകള്‍ തേനാകര ഷിന്‍റോ (22), ഏറ്റുമാനൂര്‍ കട്ടച്ചിറ ഷട്ടര്‍ കവല തമ്ബേമഠത്തില്‍ ഷാലു (20), മുട്ടുചിറ ആയാംകുടി നാല് സെന്‍റ് കോളനി പരിയത്താനം രതീഷ്(30), ഏറ്റുമാനൂര്‍ പുന്നത്തറ ചെറ്റയില്‍ സുധീഷ് (24) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ സംഘം ചേര്‍ന്നു കഴിഞ്ഞദിവസം വെളുപ്പിനെ ഏറ്റുമാനൂര്‍ കിസ്മത്ത് പടി ഭാഗത്തുള്ള പൊന്‍മാങ്കല്‍ പമ്ബിലെ ജീവനക്കാരനെ അവിടെവച്ച്‌ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു

Signature-ad

ജീവനക്കാരനോടു പണം നല്‍കാതെ വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ പറഞ്ഞതിനെ ജീവനക്കാരന്‍ എതിര്‍ത്തതിനെ തുടർന്നായിരുന്നു സംഭവം.

Back to top button
error: