IndiaNEWS

മോദിയുടെ സുരക്ഷാ ഡ്യൂട്ടിക്കുപോയ ആറ്‌ പോലീസുകാര്‍ക്ക്‌ ദാരുണാന്ത്യം

ജയ്‌പുര്‍: രാജസ്‌ഥാനില്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ്‌ റാലിയില്‍ വി.ഐ.പി. ഡ്യൂട്ടിക്കു പോയ ആറ്‌ പോലീസുകാര്‍ അപകടത്തില്‍ മരിച്ചു.പരിക്കേറ്റ ഒരാളുടെ നില ഗുരുതരവുമാണ്.

ചുരു ജില്ലയില്‍ ദേശീയപാത 58- ല്‍ ഇന്നലെ രാവിലെയാണ്‌ അപകടം. ഇവര്‍ സഞ്ചരിച്ച സൈലോ എസ്‌.യു.വി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഖിന്‍വ്‌സര്‍ പോലീസ്‌ സ്‌റ്റേഷനിലെ ആറ്‌ പോലീസുകാരെയും മഹിളാ പോലീസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ ഒരാളെയുമാണ്‌ പ്രധാനമന്ത്രിയുടെ ജുന്‍ജുനുവിലെ യോഗത്തിലേക്കു ഡ്യൂട്ടിക്ക്‌ നിയോഗിച്ചത്‌.ഇവർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

Signature-ad

ഖിന്‍വ്‌സര്‍ പോലീസ്‌ സ്‌റ്റേഷനിലെ പോലീസുകാരായ രാമചന്ദ്ര, കുംഭാരം, താനറാം, ലക്ഷ്‌മണ്‍ സിങ്‌, സുരേഷ്‌ എന്നിവരാണ്‌ മരിച്ചത്‌. ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ സുഖ്‌റാമിനാണ് പരുക്ക്. ഇയാളെ നാഗൗറിലെ ജെ.എല്‍.എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: