CrimeNEWS

ഛത്തീസ്​ഗഢിൽനിന്ന് ഐസ് ഭീകരനെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന

ദില്ലി: ഛത്തീസ്​ഗഢിൽനിന്ന് ഐസ് ഭീകരനെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് പൊലീസ്. ഉത്തർപ്രദേശ് എടിഎസിന്റെയും ഛത്തീസ്ഗഡ് പൊലീസിന്റെയും സംയുക്ത സംഘം ബുധനാഴ്ച ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിൽ നിന്നും ഐസിസ് ഭീകരനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. വാർത്താ ഏജൻസിയായ പിടിഐയൈണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ വാജിഹുദ്ദീനാണ് സുപെല പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്മൃതി നഗറിൽ നിന്ന് പിടിയിലായതെന്ന് ദുർ​ഗ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

യുപി തീവ്രവാദ വിരുദ്ധ സേന (എടിഎസ്) യൂണിറ്റ് ദുർഗിലെത്തിയാണ് ഛത്തീല്​ഗഢ് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. 24 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലായിരുന്നു അറസ്റ്റ്. ദുർഗ് പൊലീസ് വാജിഹുദ്ദീനെ യുപി എടിഎസിന് കൈമാറിയെന്നും കോടതി നടപടികൾ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Signature-ad

പ്രാഥമിക ചോദ്യം ചെയ്യലിൽ, സ്റ്റുഡന്റ്സ് ഓഫ് അലി​ഗഢ് യൂണിവേഴ്സിറ്റി എന്ന സംഘടനയുമായി ബന്ധമുണ്ടെന്നും ഭീകരസംഘടനയായ ഐഎസിന്റെ ആശയത്തെ പിന്തുണയ്ക്കുന്നയാളാണെന്നും വാജിഹുദ്ദീൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഐസിസ് പ്രവർത്തകനായ മുഹമ്മദ് റിസ്വാനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.

Back to top button
error: