HealthLIFE

കേരളം അടക്കം പല സംസ്ഥാനങ്ങളിലും പനി കേസുകള്‍ കൂടുന്നു; ബംഗലൂരുവില്‍ സിക വൈറസ് സാന്നിധ്യവും; സിക വൈറസ് എത്രമാത്രം അപകടകാരി?

കേരളം അടക്കം പല സംസ്ഥാനങ്ങളിലും പനി കേസുകൾ കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ ഇപ്പോൾ ബംഗലൂരുവിൽ സിക വൈറസ് സാന്നിധ്യം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ബംഗലൂരുവിൽ പനി കേസുകളെല്ലാം സൂക്ഷ്മതയോടെ പരിശോധിക്കാനുള്ള പുറപ്പാടിലാണ് അധികൃതർ. സിക വൈറസിനെ കുറിച്ച് ഏവരും കേട്ടിരിക്കും വർഷങ്ങളായി സംസ്ഥാനത്ത് അടക്ക് രാജ്യത്ത് പലയിടങ്ങളിലും സിക വൈറസ് ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ മൂന്ന് വർഷവും കേരളത്തിൽ സിക വൈറസ് കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊതുകുകടിയിലൂടെയാണ് സിക വൈറസ് മനുഷ്യരിലെത്തുക. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇതി പകരുകയില്ല. അതേസമയം സിക വൈറസ് നമുക്ക് ആശങ്കപ്പെടേണ്ട തരത്തിൽ അപകടകാരിയാണോ എന്ന സംശയം പലരിലുമുണ്ടാകാം. പ്രത്യേകിച്ച് പനി കേസുകൾ കൂടുതലായി വരുന്ന് സാഹചര്യത്തിൽ.

Signature-ad

സിക വൈറസ് എത്രമാത്രം അപകടകാരി?

ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ പോലെ ഈഡിസ് വിഭാഗത്തിൽ പെടുന്ന കൊതുകുകൾ തന്നെയാണ് സിക വൈറസും പകർത്തുന്നത്. എന്നാൽ ഡെങ്കു പോലെയോ ചിക്കുൻ ഗുനിയ പോലെയോ പോലും അപകടകാരിയല്ല സിക വൈറസ്. എന്നാൽ അപൂർവമായി ചില കേസുകളിൽ സിക വൈറസ് ഗൗരവമായി വരാം. ഇക്കാര്യവും ഓർക്കുക. പൊതുവിൽ ജീവന് ഭീഷണിയല്ല എന്നുവേണം മനസിലാക്കാൻ.

ഗർഭിണികളാണ് സിക വൈറസ് ഭീഷണി ഏറ്റവുമധികം നേരിടേണ്ടി വരുന്നത്. അമ്മയിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്കും രോഗമെത്താം. അങ്ങനെ സംഭവിച്ചാൽ ഒരുപക്ഷേ കുഞ്ഞിൻറെ തലച്ചോറിനെ രോഗം ബാധിക്കാം. ഇതൽപം കാര്യമായ അവസ്ഥ തന്നെയായിരിക്കും. തലച്ചോറിനെ ബാധിക്കുന്ന ‘മൈക്രോസെഫാലി’ എന്ന അവസ്ഥയാണ് സിക വൈറസ് ഗർഭസ്ഥ ശിശുവിലുണ്ടാക്കുക. 2015ൽ ബ്രസീലിൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഏതായാലും സാധാരണനിലയിൽ സിക വൈറസ് അത്രമാത്രം ഭയപ്പെടേണ്ടതല്ല എന്ന് മനസിലാക്കാം.

ലക്ഷണങ്ങൾ…

സിക വൈറസ് ബാധയ്ക്ക് പലപ്പോഴും അങ്ങനെ പ്രത്യേകമായ ലക്ഷണങ്ങൾ കാണാറില്ല. പനി ഒരു ലക്ഷണമാണ്. പനിക്കൊപ്പം സന്ധിവേദന, ഛർദ്ദി, തലവേദന, പേശീവേദന, കണ്ണ് വേദന, ചർമ്മത്തിൽ നേരിയ പാടുകൾ എന്നിങ്ങനെ ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ് അധികവും സിക വൈറസിലും കാണുക.

Back to top button
error: