
ദില്ലി : ഉത്തര്‍പ്രദേശ് സർക്കാരിന്റെ എഎജി ആയി മലയാളിയെ നിയമിച്ചു. അഭിഭാഷകൻ കെ. പരമേശ്വറിനെയാണ് യുപി സർക്കാരിന്റെ സുപ്രീം കോടതിയിലെ അഡീ. അഡ്വക്കേറ്റ് ജനറലായി നിയമിച്ചത്.എറണാകുളം സ്വദേശിയാണ് പരമേശ്വർ. 17 വർഷമായി സുപ്രീം കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. ബഫർ സോൺ, ജഡ്ജസ് കേസ് അടക്കം ദേശീയ പ്രാധാന്യമുള്ളഅടക്കം നിരവധി കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി പരമേശ്വറിനെ നിയമിച്ചിരുന്നു.






