IndiaNEWS

എറണാകുളം – മുംബൈ തുരന്തോ എക്സ്‌പ്രസിന് പൻവേലില്‍ സ്റ്റോപ്പ് 

മുംബൈ: ലോക്മാന്യ തിലക് ടെര്‍മിനസ്-എറണാകുളം തുരന്തോ എക്സ്‌പ്രസിന്(12223/24) പൻവേലില്‍ സ്റ്റോപ്പ് അനുവദിക്കാൻ റെയില്‍വേ തീരുമാനിച്ചു.മുംബൈ മലയാളികള്‍ ഏറെക്കാലമായി ഈ ആവശ്യമുന്നയിച്ചുവരുകയായിരുന്നു.
എല്‍.ടി.ടി.-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിന് റോഹയിലും സംഗമേശ്വര്‍ റോഡിലും പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ആറുമാസത്തേക്ക് താത്‌കാലികമായിട്ടാണ് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്.

കാസര്‍കോടും കണ്ണൂരും ഷൊര്‍ണൂരും തുരന്തോ എക്സ്‌പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും റെയില്‍വേ പരിഗണിച്ചില്ല. തുരന്തോ എക്സ്‌പ്രസ് പ്രഖ്യാപിച്ച സമയത്ത് എല്‍.ടി.ടി. വിട്ടാല്‍ എറണാകുളത്തു മാത്രമേ സ്റ്റോപ്പ് ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഏറെ സമ്മര്‍ദത്തിനൊടുവിലാണ് രത്നഗിരി, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചത്.

Back to top button
error: