IndiaNEWS

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്തു

ന്യൂഡൽഹി:‍ ഡൽഹിയിൽ ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്തു.ഞായറാഴ്ച താഹിര്‍പൂരിലായിരുന്നു സംഭവം.ആരാധന നടക്കവേ പള്ളിയിൽ അതിക്രമിച്ച് കയറിയ സംഘം വിശ്വാസികളെ മർദ്ദിക്കുകയും ശേഷം പള്ളിയിലെ ഉപകരണങ്ങൾ ഉൾപ്പെടെ അടിച്ചു തകർക്കുകയുമായിരുന്നു.

ഇവർക്കെതിരെ ജിടിബി എന്‍ക്ലേവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസ് സ്റ്റേഷനിലെത്തിയും സംഘം മുദ്രാവാക്യം വിളിച്ചു.‌സംഭവത്തില്‍ കേസെടുത്ത പോലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.

പള്ളിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവികളുടെ സഹായത്തോടെ  പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നാണ് പോലീസ് വാദം. മുന്‍കരുതല്‍ നടപടിയെന്നോണം പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Signature-ad

ജി.ടി.ബി എന്‍ക്ലേവിലെ ചര്‍ച്ചില്‍ ഞായറാഴ്ചയാണ് ജയ് ശ്രീറാം വിളികളോടെയെത്തിയ 20 അംഗ ഹിന്ദുത്വസംഘം ആക്രമണമഴിച്ചുവിട്ടത്.

Back to top button
error: