Social MediaTRENDING

പിടിഎ മീറ്റിംഗിൽ എങ്ങനെ കള്ളം പറയണമെന്ന് അച്ഛന് ക്ലാസ് എടുക്കുന്ന മകന്‍റെ വീഡിയോ വൈറല്‍ !

പിടിഎ മീറ്റിംഗുകൾ കുട്ടികളെ സംബന്ധിച്ചിടത്തോളം എപ്പോഴും ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ്. കാരണം ഒരേസമയം അധ്യാപകരുടെയും മാതാപിതാക്കളുടെയും കുറ്റപ്പെടുത്തലും ശകാരങ്ങളും കേൾക്കേണ്ടി വരുമെന്നത് തന്നെ. മാത്രമല്ല, സ്കൂളിലെ തൻറെ വികൃതികളെല്ലാം അച്ഛനും അമ്മയും അറിയും അത് പോലെ തന്നെ വീട്ടിലെ വികൃതികൾ ടീച്ചർമാരും അറിയുമെന്ന ഭയം. എന്നാൽ, ഇത്തരം കാര്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ പിടിഎ മീറ്റിംഗിൽ പങ്കെടുക്കുമ്പോൾ പറയേണ്ട കാര്യങ്ങളെക്കുറിച്ച് അച്ഛനെ പറഞ്ഞ് പഠിപ്പിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

കുട്ടിയുടെ രക്ഷിതാക്കൾ കൈകാര്യം ചെയ്യുന്ന ‘ചീക്കു യാദവ്’ എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ‘സ്കൂൾ പിടിഎ മീറ്റിംഗിൻറെ ആസൂത്രണം, ‘എങ്ങനെ നുണ പറയാം’ എന്നതിനെ കുറിച്ചുള്ള പ്ലാനിംഗ്’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ അച്ഛൻ തന്നെയാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷമുള്ള തൻറെ ഭക്ഷണശീലത്തെക്കുറിച്ച് അധ്യാപകനോട് എങ്ങനെയൊക്കെ കള്ളം പറയണമെന്നാണ് കുട്ടി അച്ഛനെ പഠിപ്പിച്ച് കൊടുക്കുന്നത്.

 

View this post on Instagram

 

A post shared by Cheeku Yadav (@cheekuthenoidakid)

Signature-ad

സ്കൂളിൽ നിന്നും മടങ്ങിയെത്തിയാൽ താൻ ബേക്കറി പലഹാരങ്ങളും ജങ്ക് ഫുഡുകളും കഴിച്ചതിന് ശേഷമാണ് കിടന്നുറങ്ങുന്നത് എന്ന് ടീച്ചറിനോട് പറയരുത് എന്നായിരുന്നു ഈ കൊച്ചു മിടുക്കൻറെ അച്ഛനുള്ള ആദ്യത്തെ ഉപദേശം. പകരം താൻ ധാരാളം വെള്ളം കുടിക്കുമെന്നും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുമെന്നും അതിന് ശേഷമാണ് ഉറങ്ങുന്നതെന്നും ടീച്ചറിനോട് പറയണം എന്ന് അവൻ അച്ഛനെ പറഞ്ഞു പഠിപ്പിക്കുന്നു. അപ്പോൾ, അച്ഛൻ താൻ നുണ പറയില്ലെന്നും അത് തെറ്റാണെന്നും കുട്ടിയോട് പറയുന്നു. അതിനുള്ള മറുപടിയായിരുന്നു ഏറെ രസകരം. ‘എങ്കിൽ അച്ഛൻ മിണ്ടാതിരിക്കണം; അക്കാര്യത്തിൽ കുട്ടിക്ക് ഒരു സംശയവുമില്ലായിരുന്നു. അമ്മ താൻ പറഞ്ഞത് പോലെ ടീച്ചറിനോട് പറഞ്ഞു കൊള്ളുന്നുമെന്നും അമ്മ കളവ് പറയാറുണ്ടെന്നും അവൻ മറുപടി പറയുന്നു. ഒടുവിൽ ‘എന്ത് ചെയ്യണം എന്ന് നമുക്ക് പിന്നീടാലോചിക്കാം’ എന്ന് പറഞ്ഞ് അച്ഛൻ ആ സംഭാഷണം അവസാനിപ്പിക്കുന്നതാണ് വീഡിയോ. ഏതായാലും ഈ കൊച്ചു മിടുക്കൻറെ ക്ലാസ്സെടുക്കൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 89 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. അഞ്ച് ലക്ഷത്തോളം പേർ വീഡിയോ ലൈക്ക് ചെയ്തു.

Back to top button
error: