KeralaNEWS

സ്പീക്കറുടെ മിത്ത് പരാമർശം; എൻഎസ്എസ് ആസ്ഥാനത്തെ അടിയന്തര യോഗത്തിന് എം എല്‍ എയായ കെ ബി ഗണേശ് കുമാറും

ചങ്ങനാശേരി: സ്പീക്കറുടെ മിത്ത് പരാമർശത്തിനെതിരെ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് അടിയന്തര യോഗം.എം എല്‍ എയായ കെ ബി ഗണേശ് കുമാർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.

രാവിലെ 11ന് പെരുന്നയിലെ ആസ്ഥാനത്താണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നത്.വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന ആവശ്യം സി പി എം തള്ളുകയും തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര നടത്തിയ വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്.

Signature-ad

സ്‌പീക്കര്‍ വിവാദ പരാമര്‍ശം പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് എൻ എസ് എസിന്റെ തീരുമാനം.

Back to top button
error: