കടല്‍ കാണാന്‍ ഇനി പോലീസ് കനിയണം
കോവിഡ് മഹാമാരി നിലിനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട ബീച്ചുകളില്‍ അനിയന്ത്രിമായ ആള്‍ക്കൂട്ടങ്ങളുണ്ടാവാനുള്ള സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങി കേരള പോലീസ്. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ബീച്ചില്‍ തിരക്ക് കൂടിയാല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. വന്‍ തോതില്‍ വാഹനങ്ങളില്‍ ആളുകളെത്തിയാല്‍ ബീച്ചിലേക്കുള്ള പ്രവേശന കവാടം അടയക്കുമെന്നും പോലീസ് അറിയിച്ചു. സ്ഥലവാസികള്‍ക്ക് മാത്രമേ പിന്നീട് അകത്തേക്ക് പ്രവേശനമുണ്ടാവു. രാത്രികാലത്ത് ആര്‍ക്കും ബീച്ചില്‍ നില്‍ക്കുവാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല.
കോവിഡ് നിബന്ധനകള്‍ക്ക് ശേഷം വൈപ്പിന്‍ അടക്കമുള്ള ബീച്ചുകളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ തിരക്ക് കുറവായിരുന്നുവെങ്കിലും പിന്നീട് ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് ആളുകള്‍ ക്രമാതീതമായി വന്നു തുടങ്ങുന്നു എന്ന് മനസിലാക്കിയ ശേഷമാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള പുതിയ നീക്കം. പുതുവത്സരത്തിലും കനത്ത നിയന്ത്രണങ്ങളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു