KeralaNEWS

കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി;ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം:മറുനാടൻ മലയാളി ചീഫ് എഡിറ്റര്‍ ഷാജൻ സ്കറിയ കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി അത് യൂടൂബ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയുമായി പിവി അൻവര്‍ എംഎല്‍എ.

സംഭവത്തില്‍ എംഎല്‍എ ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പരാതിനല്‍കി.രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇമെയില്‍ വഴി പരാതി അയക്കുകയും ചെയ്തിട്ടുണ്ട്.

 

Signature-ad

ഷാജൻ ചോര്‍ത്തിയത് 8 മിനുട്ട് 8 സെക്കന്റുള്ള വയര്‍ലെസ് മെസ്സേജ് ആണെന്നും സ്കറിയയുടെയും കുടുംബത്തിന്റെയും പാസ്പോര്‍ട്ട്, വിദേശ യാത്രകള്‍ എന്നിവ പരിശോധിക്കണമെന്നും വിഷയം കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.

Back to top button
error: