KeralaNEWS

കേരളത്തിന്റെ ശിരുവാണി; നിയന്ത്രണം തമിഴ്നാടിന് 

ണ്ണാർക്കാട് താലൂക്കിലെ അട്ടപ്പാടി മേഖലയിൽ, ഷോളയൂർ പഞ്ചായത്തിലാണ് ശിരുവാണി. പാലക്കാടുനിന്ന് 46 കി.മീ ദൂരമുണ്ട് ശിരുവാണിയിലേക്ക്.പശ്ചിമഘട്ട മലനിരകളിൽ, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നിത്യഹരിതവനം.
കേരളത്തിന്റെ സൈലന്റ് വാലി, അട്ടപ്പാടി, അഗളി, മലമ്പുഴ, തമിഴ്നാടിന്റെ ബൂലുവംപെട്ടി, ആനക്കട്ടി കാടുകളാൽ ചുറ്റപ്പെട്ട ഹൈറേഞ്ച് പ്രദേശം. മണ്ണാർക്കാട് ടൗണിൽനിന്ന് പാലക്കാട് റൂട്ടിൽ ചിറക്കൽ പടിയിലെത്തി അവിടെനിന്ന് കാഞ്ഞിരപ്പുഴ ഡാം, പാലക്കയം വഴി വനത്തിൽ പ്രവേശിക്കുന്നതാണ് കേരളത്തിലൂടെയുള്ള ഏക സഞ്ചാരമാർഗം.എന്നാൽ കോയമ്പത്തൂരിൽ നിന്ന് 36 കി.മീ. റോഡുവഴി സഞ്ചരിച്ചാൽ ശിരുവാണിയിലെത്താം.ഇന്ന് തമിഴ്നാട് ടൂറിസം വകുപ്പിന് നല്ലൊരു വരുമാനം നേടിക്കൊടുക്കുന്നതാണ് ശിരുവാണി വെള്ളച്ചാട്ടം.
കേരളത്തിൽ നിന്നുദ്ഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദിയാണ് ശിരുവാണി.തമിഴ്നാടും കേരളവും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ നിർമാണച്ചെലവുകൾ തമിഴ്നാട് വഹിക്കാനും കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കകത്ത്, കേരളം അണകെട്ടി കോയമ്പത്തൂർ ജില്ലയ്ക്ക് കുടിവെള്ളം നൽകാനും ധാരണയായി.അങ്ങനെ ശിരുവാണി ഡാമും തമിഴ്നാടിന്റേതായി.
 ശിരുവാണി അണക്കെട്ടിന് ഷട്ടറുകളില്ല. ടണൽ വഴിയാണ് വെള്ളം കൊണ്ടുപോകുന്നത്. അധിക ജലം കവിഞ്ഞൊഴുകും. ഡാമിന്റെ തമിഴ്നാട് ഭാഗത്തുള്ള പ്രവേശനകവാടം കേരളീയ വാസ്തുശില്പമാതൃകയിലും കേരളത്തിന്റെ പ്രവേശനകവാടം തമിഴ് ശൈലിയിലുമാണ് പണിതിട്ടുള്ളത്.ഇപ്പോൾ കോയമ്പത്തൂർ ജില്ലയ്ക്ക് ദാഹജലം നൽകുന്ന പദ്ധതിയാണ് ശിരുവാണി.അണക്കെട്ടിൽ നിന്ന് മൂന്നു കി.മീ. തമിഴ്നാട് ഭാഗത്തേക്ക് സഞ്ചരിച്ചാൽ തടാകത്തിൽ തമിഴ്നാടിന്റെ പമ്പിങ് സ്റ്റേഷൻ കാണാം. അവിടെനിന്ന് രണ്ടു കി.മീ. കൂടി ദുർഘടമായ വനപാതയിലൂടെ സഞ്ചരിച്ചാൽ കേരള -തമിഴ്നാട് അതിർത്തിയായി. അവിടെ ഇരുസംസ്ഥാനങ്ങളിലെയും വനംവകുപ്പ് ചെക്ക് പോസ്റ്റുകൾ കാണാം.
അതിർത്തിയിലെ പുല്ലുനിറഞ്ഞ മല കേരളമേട് എന്നാണറിയപ്പെടുന്നത്. നടന്നുകയറി അതിന്റെ മണ്ടയിലെത്തിയാലുള്ള കാഴ്ച അതിമനോഹരമാണ്. കോയമ്പത്തൂർ ജില്ലയും ശിരുവാണിക്കാടുകളും താഴ്വാരവുമൊക്കെ ഇവിടെനിന്ന് കാണാം.
ഇരുസംസ്ഥാനങ്ങളുടെയും അതിർത്തിയിൽ ഒരു “മണികെട്ടിയാലുണ്ട്. അതായിരുന്നു സംസ്ഥാനാതിർത്തിയായി കണക്കാക്കിയിരുന്നത്.പണ്ട് കൊല്ലങ്കോട് രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം.കേരള ഫോറസ്റ്റിന്റെ അനുമതി മാത്രം വാങ്ങി വരുന്നവരെ തമിഴ്നാട്ടിലേക്കു കടക്കാൻ അവർ അനുവദിക്കാറില്ല. എന്നാൽ, അവരുടെ ഉദ്യോഗസ്ഥരിൽ നിന്ന് പ്രത്യേകാനുമതി ലഭിച്ചാൽ യാത തുടരാം.

Back to top button
error: