NEWSWorld

40 ശതമാനം അമേരിക്കക്കാരും മോദിയെ കുറിച്ച്‌ കേട്ടിട്ടുപോലുമില്ലെന്ന് സര്‍വേ

വാഷിങ്ടൺ:40 ശതമാനം അമേരിക്കക്കാരും മോദിയെ കുറിച്ച്‌ കേട്ടിട്ടുപോലുമില്ലെന്ന് സര്‍വേ.അന്താരാഷ്ട്ര ഗവേഷക സ്ഥാപനമായ ‘പ്യൂ റിസര്‍ട്ട് സെന്റര്‍’ അടുത്തിടെ യു.എസ് പൗരന്മാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഈക്കാര്യം പറയുന്നത്.

40 ശതമാനത്തോളം ആളുകള്‍ മോദിയെ കേട്ടിട്ടുപോലുമില്ല. ഇതില്‍ കൂടുതലും 30 വയസിനു താഴെ പ്രായമുള്ളവരാണ്. ഇതുകൂടാതെ 65നും അതിനുമുകളിലും പ്രായമുള്ള 28 ശതമാനം പേര്‍ക്കും മോദിയെക്കുറിച്ച്‌ അറിയില്ല.

മോദിയെ അറിയുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അദ്ദേഹത്തെക്കുറിച്ച്‌ നല്ല അഭിപ്രായമല്ല എന്നാണ് സര്‍വേ ഫലം. 37 ശതമാനം പേരും മോദിയുടെ നേതൃത്വ ശേഷിയില്‍ വിശ്വാസമില്ലാത്തവരോ വിശ്വാസക്കുറവുള്ളവരോ ആണ്. എന്നാല്‍, 21 ശതമാനം പേര്‍ക്ക് മോദിയെക്കുറിച്ച്‌ നല്ല അഭിപ്രായമാണുള്ളത്.

Signature-ad

 

ഇന്ത്യയോട് കൂടുതല്‍ അനുഭാവമുള്ളത് ഡെമോക്രാറ്റുകള്‍ക്കാണ്. ഇവരില്‍ 58% പേരും, റിപബ്ലിക്കൻ പാര്‍ട്ടിക്കാരില്‍ 48% പേരുമാണ് രാജ്യത്തെ താല്‍പര്യത്തോടെയാണ് കാണുന്നത്. അതേസമയം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ലോകശക്തിയായുള്ള ഇന്ത്യയുടെ വളര്‍ച്ച ശക്തിപ്പെട്ടില്ലെന്ന് 64 ശതമാനം പേരും പറഞ്ഞു. മുൻപുണ്ടായിരുന്ന അതേ അവസ്ഥയില്‍ തുടരുകയാണെന്നാണ് ഇവരുടെ അഭിപ്രായം.

Back to top button
error: