KeralaNEWS

കണ്ണൂരിലെ ലോറിഡ്രൈവറുടെ കൊലപാതകം, രണ്ടുപേർ അറസ്റ്റിൽ

    കണ്ണൂര്‍: എസ്.പി. ഓഫീസിനു മുന്നില്‍ വച്ച് ലോറി ഡ്രൈവറായ കേളകം കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കെത്ത് വി.ഡി ജിന്റോയെ (39)  കൊലപ്പെടുതതിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഷബീര്‍, അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് (തിങ്കൾ) രാവിലെയായിരുന്നു സംഭവം.

ലോറിക്കുള്ളില്‍ വെച്ചാണ് ഡ്രൈവര്‍ ജിന്റോയ്ക്ക് കുത്തേറ്റതെന്ന് എ.സി.പി രത്‌നകുമാര്‍ പറഞ്ഞു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ നൂറ് മീറ്റര്‍ അകലെ കുഴഞ്ഞ് വീണു. കവര്‍ച്ചയാണ് ആക്രമിയുടെ ലക്ഷ്യം എന്നും എ.സി.പി കൂട്ടിച്ചേര്‍ത്തു.

Signature-ad

സംഭവത്തിനു പിന്നാലെ ഷബീറും അല്‍ത്താഫും ഉൾപ്പെട്ട അക്രമിസംഘത്തെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എം ബിനുമോഹനും സംഘവും    കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യലിന് ശേഷം വൈകിട്ടോടെ  ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ഷബീറും അല്‍ത്താഫും ചേര്‍ന്ന് ജിന്റോയുടെ കാലില്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആഴത്തിലുള്ള ഈ മുറിവാണ് ജിന്റോയുടെ മരണകാരണം. ലോറിയിൽ വെച്ചാണ് ജിന്റോയ്ക്ക് വെട്ടേറ്റത്. ഇന്നു പുലർച്ചെ മൂന്നോടെയാണ് കണ്ണൂര്‍ എസ്പി ഓഫിസിന് മുന്നിലാണ് സംഭവം.

അല്‍ത്വാഫിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി എട്ടോളം കേസുകളുളളതായും സ്ഥിരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നയാളാണ് ഇയാളെന്നും പൊലീസ് അറിയിച്ചു.

കഞ്ചാവ്, മോഷണം എന്നിവയുമായി ബന്ധപ്പെട്ട് കതിരൂര്‍, വളപട്ടണം, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ ഷബീറിന്റെ പേരിലും നിരവധി കേസുകളുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും.

പൊലീസിന്‍റെ മൂക്കിന് താഴെനടന്ന കൊലപാതകത്തില്‍ അദ്ഭുതമില്ലെന്ന് കണ്ണൂരിലെ ലോറി ഡ്രൈവര്‍മാര്‍. തെല്ലും സുരക്ഷയില്ലാതെയാണ് ഇവിടെ പണിയെടുക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. അക്രമിക്കപ്പെടുന്നത് പതിവാണ്. മോഷണവും സ്ഥിരം സംഭവമാണ്. പൊലീസിനോട് പരാതിപ്പെട്ടങ്കിലും ഫലമുണ്ടായില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
‘വടിവാളും കത്തിയുമൊക്കെയായി രണ്ടും  മൂന്നും പേര് അടങ്ങുന്ന സംഘം വരുന്നു. കഴിഞ്ഞ ദിവസം ഒരു മോഷണശ്രമം നടന്നിട്ട് പരാതി പറയാൻ പോയ വ്യക്തിയുടെ പേരിൽ പൊലീസ് കേസെടുത്തു. അതാണ് ഇവിടുത്തെ പൊലീസ് സ്റ്റേഷന്റെ രീതി.’
ലോറി ഡ്രൈവർമാർ പരാതിപ്പെടുന്നു.

Back to top button
error: