കളവുകൾകൊണ്ട് സാമൂഹിക ഭിന്നിപ്പിന് ശ്രമിക്കുകയാണ് ‘കേരള സ്റ്റോറി’ എന്ന സിനിമയിലൂടെ സംഘ്പരിവാര്‍.ഇത്തരം കള്ളങ്ങള്കൊണ്ടാണ് അവര്‍ എന്നും നേട്ടങ്ങളും അധികാരങ്ങളും കൈയേറിയിട്ടുള്ളത്.അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം വർഗീയ കലാപവും അന്വേഷണ ഏജൻസികളെ വച്ചുള്ള ഏറ്റുമുട്ടൽ കൊലപാതകങ്ങളും വ്യാപകമാണ്.ഗുജറാത്തിലും ഉത്തർപ്രദേശിലും കർണാടകയിലും മാത്രമല്ല ഇപ്പോൾ മണിപ്പൂരിൽ നടക്കുന്നതും അതുതന്നെയാണ്.അത് തിരച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ വലിയൊരു കടമയായി ഇന്ന് മാറിയിട്ടുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ഇത്തരം ചെറുത്തുനിൽപ്പുകൾ ഒരുപക്ഷേ കാണാൻ സാധിക്കുന്നത്.തമിഴ്നാട്ടിലും കേരളത്തിലും ഗവർണർമാരെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാനുള്ള നീക്കം വർഷങ്ങളായി നടക്കുന്നുണ്ട്.വർഷങ്ങളായുള്ള വ്യാജ ആരോപണങ്ങളും ഇതിന്റെ ഭാഗമാണ്.കേന്ദ്ര ഏജൻസികളെ ഇറക്കിയിട്ടുപോലും ഫലം കണ്ടില്ലെന്ന് മാത്രം.7 വർഷമായി ആയിരത്തിലധികം ആരോപണങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ചിരിക്കുന്നത്.ഇതുവരെ ഒരു തെളിവുപോലും നൽകാൻ സാധിച്ചിട്ടുമില്ല.വ്യാജ ആരോപണങ്ങൾ ഉന്നയിച്ച തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയ്ക്കെതിരെ 100 കോടി രൂപ മാനനഷ്ടക്കേസാണ് ഡിഎംകെ ഫയൽ ചെയ്തിരിക്കുന്നത്.
അതേപോലെ തന്നെയാണ് രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ ഉത്സാഹിക്കുന്ന സംഘപരിവാർ വിലയ്ക്കെടുത്ത മാധ്യമങ്ങളുടെ കാര്യവും.ഡിഎംകെ, കമ്മ്യൂണിസ്റ്റ് സർക്കാരുകൾക്കെതിരെ ദിവസവും കുറഞ്ഞത് നാല് വ്യാജവാർത്തകളുമായാണ് ഈ പത്രങ്ങൾ ഇന്ന് പുറത്തിറങ്ങുന്നത് മറ്റൊന്നാണ് വിശ്വാസം നഷ്ടപ്പെടുത്തുന്ന കോടതി വിധികൾ.
2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന നരോദ ഗാം കൂട്ടക്കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടത് അത്ഭുതത്തോടെയാണ് ലോകം ശ്രവിച്ചത്. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ മായ കോട്നാനി, ബജ്റംഗദള്‍ മുന്‍ നേതാവ് ബാബു ബജ്റംഗി, വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ജയ്ദീപ് പട്ടേല്‍ ഉള്‍പ്പെടെ 67 പ്രതികളെയാണ് അഹമ്മദാബാദ് പ്രത്യേക കോടതി കുറ്റ വിമുക്തരാക്കിയത്.പ്രത്യേക കോടതി ജഡ്ജി ശുഭദാ കൃഷ്ണ കാന്ത് ബക്ഷിയുടേതാണ് വിധി.
ബാബു ബജ്റംഗി തെഹൽക്കയുടെ സ്റ്റിംഗ് ഓപ്പറേഷനിൽ “ഇനിയും എനിക്ക് അവസരം കിട്ടിയാൽ കൊല്ലും..” എന്ന് പറഞ്ഞ വ്യക്തിയാണ്.
2007ൽ തെഹൽക മാസിക നടത്തിയ ഒളികാമറ അന്വേഷണത്തിലാണ്, ഈ കൊടുംഭീകരന്റെ പങ്കും യഥാ൪ഥ മുഖവും പുറംലോകത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെട്ടത്.മായാ കോട്നാനി ഒരു ഡോക്ടറാണ്. അതും ഗൈനക്കോളജിസ്റ്റ്.എത്രത്തോളം സുരക്ഷിതമായി സംരക്ഷിക്കാമോ, അത്രത്തോളം സുരക്ഷിതമായി കുഞ്ഞിനെയും അമ്മയേയും സംരക്ഷിക്കേണ്ട കൈകൾ..!
ഈ കോടതി വിധി ഇന്നിന്റെ ഇന്ത്യയിൽ അസാധാരണമല്ല.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിഴ ചുമത്തിയതു മുതൽ രാഹുൽ ഗാന്ധി വിഷയത്തിൽ വരെ നാമത് കണ്ടു.അതേസമയം കേരളത്തിൽ ആർക്കും ആരെയും വിമർശിക്കാം.അതിനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്.മുഖ്യമന്ത്രിയെപ്പോ ലും ജാതീയമായി അധിക്ഷേപിക്കുന്നു, തന്തയ്ക്കു വിളിക്കുന്നു.എന്നാൽ ഗുജറാത്തിലോ യുപ്പിയിലോ എന്തിനേറെ ഡൽഹിയിലോ ഈ സ്വാതന്ത്ര്യം കിട്ടുമോ?
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ ബുൾഡോസർ രാജിന് എതിരെ കവിത എഴുതിയതിന്റെ പേരിൽ യു.പി. പോലീസ് നോട്ടീസ് നൽകിയത് അറിയപ്പെടുന്ന കവിയത്രി നേഹാ സിംഗ് റാത്തോഡിനായിരുന്നു.ഇവരുടെ ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു. ദില്ലിയിലെ പ്രശസ്ത ഐ.എ.എസ്. കോച്ചിംഗ് അക്കാദമിയായ ‘ദ്യഷ്ടിയിൽ’ പഠിപ്പിച്ചിരുന്ന ഇവരുടെ ഭർത്താവ് ഹിമാൻഷു സിംഗിനോട് ജോലിയിൽ നിന്നും രാജിവെച്ച് പോകാൻ മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു.ഒരു കവിതയുടെ പേരിലാണ് കവിയത്രിയുടെ കുടുംബം ക്രൂശിക്കപ്പെട്ടത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യജ ഏറ്റമുട്ടല്‍ കേസ് കൈകാര്യം ചെയ്ത ജഡ്ജി ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ
മരണം ഇന്നും ദുരൂഹമായി തുടരുന്നു.തീർന്നില്ല, കേസ് അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട, ജഡ്ജി ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ കുടൂംബാംഗങ്ങളെയും ദുരുഹ സാഹചര്യത്തില്‍ കാണാതായി.മഹാരാഷ്ട്രയിലെ ലാത്തൂരിലുളള ഹര്‍കിഷന്റെ വീട്ട്
ഇപ്പോള്‍ ആരുമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു.
സൊഹാറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയ 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ നാഗ്പൂരില്‍ വച്ചാണ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്.
സംഘപരിവാറിനെതിരെ ശബ്ദിച്ചു എന്ന കുറ്റത്തിന് ഗൗരി ലങ്കേഷ് ഉൾപ്പടെയുള്ള എത്ര
മാധ്യമ പ്രവർത്തകരാണ് നിഷ്ഠുരമായി കൊലചെയ്യപ്പെട്ടത്.ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള സ്വന്തം വീട്ടിൽ വെച്ച് സെപ്റ്റംബർ 5, 2017 നു രാത്രി 8 മണിയോടെ സനാതൻ സൻസ്ഥ എന്ന ഹിന്ദുത്വ ഭീകരസംഘടനാപ്രവർത്തകരായിരുന്നു ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയത്.അറിയപ്പെടുന് ന കവിയും എഴുത്തുകാരനായ പി. ലങ്കേഷിന്റെ മകളായിരുന്നു ഗൗരി ലങ്കേഷ്.
എം കെ ഗാന്ധി,എം എം കൽബുർഗി, ഫാദർ.സ്റ്റാൻ സ്വാമി …ഉദാഹരണങ്ങൾ ഏറെയുണ്ട്.അഭിപ്രായ സ്വാതന്ത്ര്യമുള്ളൊരു രാജ്യത്താണ് ഇത് നടന്നത്.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എസ്.ഹരീഷ് എഴുതിയ ‘മീശ’ എന്ന നോവലിന്റെ രണ്ടുവരിക്കെതിരെയും ദീപിക പദുക്കോണിന്റെ അടിവസ്ത്രത്തിന്റെ കളറിനെതിരെയും കോലാഹലങ്ങൾ ഉയർത്തിയവരാണ് ഇന്ന് ‘കേരളാ സ്റ്റോറിയുടെ’ ആഖ്യാന സ്വാതന്ത്ര്യത്തിനെതിരെ വാദിക്കുന്നതെന്നും വിചിത്രം!